സ്വാതി മലിവാൾ കേസിൽ അടിതെറ്റിയോ? കടന്നാക്രമണം കുറച്ച് കേജ്‌രിവാൾ; തലവേദനയായി ഉൾപ്പാർട്ടി പോരും
ന്യൂഡൽഹി ∙ ‘ഞാൻ വേഗം മടങ്ങിവരുമെന്ന് വാക്കുനൽകിയിരുന്നു, ഇതാ ഞാൻ മടങ്ങിയെത്തിയിരിക്കുന്നു.’ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജനക്കൂട്ടത്തോട് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. ഡൽഹിയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് മദ്യനയ അഴിമതിക്കേസിൽ
ന്യൂഡൽഹി ∙ ‘ഞാൻ വേഗം മടങ്ങിവരുമെന്ന് വാക്കുനൽകിയിരുന്നു, ഇതാ ഞാൻ മടങ്ങിയെത്തിയിരിക്കുന്നു.’ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജനക്കൂട്ടത്തോട് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. ഡൽഹിയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് മദ്യനയ അഴിമതിക്കേസിൽ
ന്യൂഡൽഹി ∙ ‘ഞാൻ വേഗം മടങ്ങിവരുമെന്ന് വാക്കുനൽകിയിരുന്നു, ഇതാ ഞാൻ മടങ്ങിയെത്തിയിരിക്കുന്നു.’ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജനക്കൂട്ടത്തോട് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. ഡൽഹിയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് മദ്യനയ അഴിമതിക്കേസിൽ
ന്യൂഡൽഹി∙ ‘‘ഞാൻ വേഗം മടങ്ങിവരുമെന്ന് വാക്കുനൽകിയിരുന്നു, ഇതാ ഞാൻ മടങ്ങിയെത്തിയിരിക്കുന്നു’’– തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജനക്കൂട്ടത്തോട് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. ഡൽഹിയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് മദ്യനയ അഴിമതിക്കേസിൽ ജയിലിലായ അരവിന്ദ് കേജ്‌രിവാൾ ഇടക്കാല ജാമ്യം നേടി ജയിൽ മോചിതനായത്. കേജ്‌രിവാൾ നടത്തിയ റോഡ് ഷോ ഡൽഹി നഗരത്തെ അക്ഷരാർഥത്തിൽ ഇളക്കി മറിച്ചു. മടങ്ങിയെത്തിയ കേജ്‌രിവാൾ കൂടുതൽ കരുത്തനായിരുന്നു. കേവലമൊരു പ്രാദേശിക പാർട്ടിയിൽ നിന്നുകൊണ്ട് ബിജെപിയെ വെല്ലുവിളിച്ച് ജയിലിനകത്തുപോയ പ്രതിപക്ഷ പോരാളിയുടെ ഗ്രാഫ് ഉയർത്തുന്നതായിരുന്നു റോഡ് ഷോ.
21 ദിവസത്തേക്കുള്ള ആ മടങ്ങിവരവ് ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ബിജെപിയെ നിലംപരിശാക്കുമെന്നുമായിരുന്നു രാഷ്ട്രീയ നിരീക്ഷകരെല്ലാം കരുതിയത്. പിറ്റേന്ന് ഭാര്യ സുനിതാ കേജ്‌രിവാളിനൊപ്പം ഹനുമാൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിന് ശേഷം പ്രവർത്തകർക്ക് മുൻപാകെ അദ്ദേഹം നടത്തിയ പത്രസമ്മേളനം അത് ശരിവയ്ക്കുകയും ചെയ്തു.
ഒരു കേജ്‌രിവാളിനെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ആയിരം പേർ പിറവിയെടുക്കുമെന്ന് പറഞ്ഞ് ബിജെപിയെയും മോദിയെയും കടന്നാക്രമിച്ചു. ജയിൽ നിന്ന് പുറത്തിറങ്ങിയ കേജ്‌രിവാൾ നിലപാട് മയപ്പെടുത്തിയോ ? കേജ്‌രിവാളിന്റെ തിരിച്ചു വരവ് എങ്ങനെയാണ് ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്തിയത് ? എങ്ങനെയാണ് ഈ നീക്കം ബിജെപി പ്രതിരോധിച്ചത് ?
അപ്രതീക്ഷിത പ്രഹരമായി സ്വാതി മലിവാൾ കേസ്
എഎപിയുടെ കരുത്തിൽ ഇന്ത്യാ സഖ്യം ഇന്ത്യ പിടിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വാതി മലിവാൾ–ബിഭവ് കുമാർ പ്രശ്നത്തിൽ എഎപിയുടെ കാലിടറുന്നത്. രണ്ടുപേരും കേജ്‌രിവാളുമായി അടുത്ത ബന്ധമുള്ളവർ. ആം ആദ്മി പാർട്ടിയുടെ രൂപീകരണത്തിന് മുൻപേ കേജ്‌രിവാളിന്റെ അടുത്ത അനുയായി ആയിരുന്നു സ്വാതി. ബിഭവ് അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും. വിഷയത്തിൽ ഇടപെടാതെ നിശബ്ദനായിരുന്ന കേജ്‌രിവാളിന്റെ നടപടി വിമർശിക്കപ്പെട്ടു. ഉൾപ്പാർട്ടി പ്രശ്നത്തിൽ മറുപടി പറയാനാകാതെ എഎപി സമ്മർദ്ദത്തിലായത് ബിജെപി കൃത്യമായി വിനിയോഗിക്കുകയും ചെയ്തു. ഡൽഹി മദ്യനയക്കേസുകൊണ്ടുതന്നെ വലഞ്ഞിരിക്കുന്ന എഎപിക്കെതിരെ സ്വാതി മലിവാൾ വിഷയത്തിൽ കടുത്ത നിയമനടപടികളിലേക്ക് ബിജെപി കടന്നാൽ ഈ തിരഞ്ഞെടുപ്പ് അതിജീവിക്കാനാകില്ലെന്ന തിരിച്ചറിവിൽ കേജ്‌രിവാളെന്ന നേതാവ് നിശബ്ദനായി. മോദിക്കും അമിത് ഷായ്ക്കുമെതിരേയുള്ള, മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങൾക്ക് പുറമേയുള്ള വിഷയങ്ങളിലൊന്നും കടന്നാക്രമണത്തിന് മുതിരാതെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കണമെന്ന പൊതുതത്വങ്ങൾ മാത്രമായി കേജ്‌രിവാളിന്റെ പ്രസംഗം ചുരുങ്ങി. എഎപിയുടെ ഭാവി ഇഡിയിൽ നിന്ന് സ്വാതിയുടെ കൈകളിലെന്ന രീതിയിലെത്തി നിൽക്കുകയാണ് പാർട്ടി.
പാക് സഹായം, ഇരുട്ടടിയായി മന്ത്രിയുടെ അശ്ലീല വിഡിയോയും
കേജ്‌രിവാളിന് പാക്കിസ്ഥാനിൽ നിന്ന് ലഭിച്ച പിന്തുണയെ ബിജെപി ചോദ്യം ചെയ്തിരിക്കുകയാണ്. പാക്ക് മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ രാഹുലിനെയും കേജ്‌രിവാളിനെയും പിന്തുണച്ചത്, പുറമേ നിന്നൊരുശക്തിക്കും ഇന്ത്യക്കാരുടെ മനസ്സിനെ സ്വാധീനിക്കാൻ സാധിക്കില്ലെന്ന പ്രസ്താവനയോടെ മോദി കൃത്യമായി ഉപയോഗിച്ചുവെന്നും പറയാം.
ഏറ്റവും ഒടുവിലായി പഞ്ചാബിലെ എഎപി മന്ത്രി ബൽക്കർ സിങ്ങിന്റേതായി പുറത്തുവന്ന അശ്ലീല വിഡിയോ എഎപിയെ പൂർണമായി നിശബ്ദരാക്കിരിക്കുകയാണ്. ഇക്കാര്യത്തിൽ പ്രതികരിക്കാൻ കേജ്‌രിവാൾ തയാറായതുപോലുമില്ല. ജോലി തേടിയെത്തിയ 21 വയസ്സുമാത്രം പ്രായമുള്ള ദളിത് യുവതിയോട് മന്ത്രി മോശമായി പെരുമാറുന്ന വിഡിയോക്കെതിരെ ബിജെപി നിയമനടപടി ആവശ്യപ്പെട്ടുകഴിഞ്ഞു. എഎപി എന്നാൽ ‘ആന്റി ഔരത് പാർട്ടി’യെന്നാണ് അർഥമാക്കുന്നതെന്ന് ദേശീയ ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കേജ്‍രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ നീട്ടുന്ന ഹർജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് കോടതി സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പിന് ശേഷമുള്ള നിയമ നടപടികളെ ഒരുതരത്തിലും സ്വാധീനിക്കില്ലെന്ന വ്യക്തമായ സൂചനയാണു നൽകുന്നത്
എന്തു കൊണ്ടാണ് ബിജെപി കേജ്‌രിവാളിനെ ഭയക്കുന്നത്?
ഒരു രാജ്യം ഒരു നേതാവ് എന്നതാണ് മോദിയുടെ ലക്ഷ്യം. മോദിക്ക് 75 തികഞ്ഞാൽ അമിത് ഷാ ആയിരിക്കും പ്രധാനമന്ത്രി, എൽകെ അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും ശിവരാജ് ചൗഹാനെയും വസുന്ധര രാജെയെയും പോലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയും രണ്ടുമാസങ്ങൾക്കുള്ളിൽ മോദി–ഷാ സഖ്യം ഒതുക്കുമെന്നെല്ലാമായിരുന്നു ആ പ്രസംഗത്തിന്റെ രത്നചുരുക്കം. തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം തന്നെ വഴിമാറ്റിയ പ്രസംഗമായിരുന്നു അത്. കുറിക്കുതന്നെ കൊണ്ടു, തൊട്ടടുത്ത മണിക്കൂറിൽ അമിത് ഷാ മറുപടിയുമായെത്തി. മോദിയുടെ ഗ്യാരണ്ടിക്ക് ബദലായി സൗജന്യ വൈദ്യുതി ഉൾപ്പെടെയുള്ള പത്തിന ഗ്യാരണ്ടികളുമായി കേജ്‌രിവാൾ ഗ്യാരണ്ടി അവതരിപ്പിച്ചു.
ഇഡിയുടെ ഒൻപതുസമൻസുകളോട് ‘നോ’ പറഞ്ഞ്, അറസ്റ്റുചെയ്യാമെങ്കിൽ ചെയ്യൂ എന്നുവെല്ലുവിളിച്ചാണ് കേജ്‌രിവാൾ ഇഡിയുടെ കസ്റ്റഡിയിലാകുന്നത്. ജാമ്യം ലഭിക്കാനുള്ള സാധ്യതകൾ ഇല്ലെന്ന തോന്നൽ ശക്തമായതോടെ വൈകാരിക പ്രസംഗങ്ങളിലൂടെ സഹതാപ തരംഗം സൃഷ്ടിച്ച് പരാമാവധി വോട്ടുകൾ നേടുകയായിരുന്നു അതിഷി ഉൾപ്പെടെയുള്ള എഎപി നേതാക്കൾ അന്ന് ലക്ഷ്യംവച്ചത്. ജയിലനകത്തിരുന്ന് ഡൽഹി നിവാസികളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള ഉത്തരവിട്ടും അവർക്കായി കത്തെഴുതിയും അത് ഭാര്യ സുനിതയെക്കൊണ്ട് വായിപ്പിച്ചും ജനമനസ്സുകളിൽ ‘ബലിയാടായ’ കേജ്‌രിവാളിന്റെ സ്ഥാനമുറപ്പിക്കാനായിരുന്നു എഎപിയുടെ ശ്രമം. അതിനിടയിലാണ് ജാമ്യ സാധ്യതയെന്ന സൂചന സുപ്രീം കോടതിയിൽ നിന്ന് ലഭിക്കുന്നത്. അതോടെ കേജ്‌രിവാൾ ‘പോരാളി’യായി അവതരിപ്പിക്കപ്പെട്ടു.