മദ്യനയക്കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വിചാരണക്കോടതിയെ സമീപിച്ചു. അപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കും.

മദ്യനയക്കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വിചാരണക്കോടതിയെ സമീപിച്ചു. അപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മദ്യനയക്കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വിചാരണക്കോടതിയെ സമീപിച്ചു. അപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കും.

ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടിനൽകണമെന്നാവശ്യപ്പെട്ടുള്ള കേജ്‌രിവാളിന്റെ അപേക്ഷ സ്വീകരിക്കാൻ സുപ്രീംകോടതി റജിസ്ട്രി വിസമ്മതിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി വിചാരണക്കോടതിയെ സമീപിക്കുന്നത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയിട്ടുള്ളത്.

ADVERTISEMENT

ജാമ്യ കാലാവധി അവസാനിക്കാൻ രണ്ടുദിവസം മാത്രം ബാക്കി നിൽക്കവേയാണ് കേജ്‌രിവാളിന്റെ അവസാനശ്രമം. ജൂൺ ഒന്നിനാണ് സുപ്രീംകോടതി നൽകിയ ഇടക്കാല ജാമ്യം അവസാനിക്കുന്നത്. സ്ഥിരം ജാമ്യത്തിനായി വിചാരണക്കോടതിയിൽ അപേക്ഷ നൽകണമെന്ന് ഇടക്കാല ജാമ്യം നൽകിയുള്ള ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത് ചൂണ്ടിക്കാട്ടിയാണ് റജിസ്ട്രി അപേക്ഷ നിരസിച്ചത്.

വിചാരണക്കോടതിയും ജാമ്യം നീട്ടിയില്ലെങ്കിൽ ജൂൺ രണ്ടിന് കേജ്‌രിവാൾ തിഹാർ ജയിലിൽ തിരികെപ്പോകേണ്ടി വരും.

English Summary:

Arvind Kejriwal moves Delhi court for bail in Excise policy case - Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT