കന്യാകുമാരി വിവേകാനന്ദപ്പാറയിൽ 45 മണിക്കൂർ ധ്യാനം ആരംഭിച്ച് മോദി- വിഡിയോ
തിരുവനന്തപുരം ∙ കന്യാകുമാരിയിൽ 45 മണിക്കൂർ നീണ്ട ധ്യാനം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമസേനാ വിമാനത്തിൽ
തിരുവനന്തപുരം ∙ കന്യാകുമാരിയിൽ 45 മണിക്കൂർ നീണ്ട ധ്യാനം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമസേനാ വിമാനത്തിൽ
തിരുവനന്തപുരം ∙ കന്യാകുമാരിയിൽ 45 മണിക്കൂർ നീണ്ട ധ്യാനം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമസേനാ വിമാനത്തിൽ
തിരുവനന്തപുരം ∙ കന്യാകുമാരിയിൽ 45 മണിക്കൂർ നീണ്ട ധ്യാനം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്ത് ഇറങ്ങിയ പ്രധാനമന്ത്രി അവിടെനിന്നാണു ധ്യാനത്തിനായി കന്യാകുമാരിയിലേക്ക് തിരിച്ചത്. വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിലായിരുന്നു യാത്ര. ലോക്സഭാ വോട്ടെടുപ്പിന്റെ അവസാനഘട്ടം ജൂൺ ഒന്നിനു നടക്കാനിരിക്കെയാണ്, പ്രചാരണം പൂർത്തിയായ വ്യാഴാഴ്ച വൈകിട്ട് വിവേകാനന്ദ സ്മാരകത്തിൽ മോദി ധ്യാനം തുടങ്ങിയത്.
ഉച്ചകഴിഞ്ഞ് 4.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യോമസേനയുടെ വിമാനത്തിലെത്തിയ പ്രധാനമന്ത്രി, ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗെസ്റ്റ് ഹൗസിലെ ഹെലിപാഡിൽ ഇറങ്ങി. ആദ്യം തൊട്ടടുത്തുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക്. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് വൈകിട്ടു മുതൽ മറ്റന്നാൾ ഉച്ചകഴിഞ്ഞു വരെ മോദി ധ്യാനം തുടരും.
പിന്നീട് 3.25ന് കന്യാകുമാരിയിൽനിന്നു തിരിച്ച് 4.05ന് തിരുവനന്തപുരത്തത്തി 4.10ന് ഡൽഹിക്കു മടങ്ങും. 8 ജില്ലാ പൊലീസ് മേധാവികളടക്കം നാലായിരത്തോളം പൊലീസുകാരെയാണ് കന്യാകുമാരി തീരത്തും കടലിലുമായി വിന്യസിച്ചിട്ടുള്ളത്.
മോദിയുടെ ധ്യാനത്തിനെതിരെ കോൺഗ്രസ്
മോദി കന്യാകുമാരിയിൽ നടത്തുന്ന ധ്യാനം ‘പരോക്ഷ പ്രചാരണം’ ആണെന്നും തടയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയെങ്കിലും, വിലക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. ധ്യാനം പ്രചാരണമായി കാണാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി. മൗനവ്രതം നടത്തുന്നതു പ്രശ്നമല്ലെന്നും പക്ഷേ, ഏഴാം ഘട്ടം തിരഞ്ഞെടുപ്പിന്റെ നിശ്ശബ്ദ പ്രചാരണ സമയത്ത് വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള തന്ത്രമാണിതെന്നുമാണ് കോൺഗ്രസിന്റെ അഭിപ്രായം.