ലൈംഗികപീഡനകേസ്; പ്രജ്വൽ രേവണ്ണ ജൂൺ 6 വരെ പൊലീസ് കസ്റ്റഡിയിൽ
ബെംഗളൂരു∙ ലൈംഗികപീഡനക്കേസിൽ പ്രതിയായ ജനതാദൾ (എസ്) നേതാവും കർണാടക ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണയെ ജൂൺ 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജർമനിയിൽനിന്ന് പുലർച്ചെ 12.45ന് െബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ മൂന്നംഗ വനിതാ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് സിറ്റി

ബെംഗളൂരു∙ ലൈംഗികപീഡനക്കേസിൽ പ്രതിയായ ജനതാദൾ (എസ്) നേതാവും കർണാടക ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണയെ ജൂൺ 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജർമനിയിൽനിന്ന് പുലർച്ചെ 12.45ന് െബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ മൂന്നംഗ വനിതാ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് സിറ്റി ആശുപത്രിയിൽ ആരോഗ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
14 ദിവസം പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടത്. ഒരു ദിവസം മാത്രം കസ്റ്റഡിയിൽ വിടേണ്ട ആവശ്യമേയുള്ളൂവെന്നാണ് പ്രജ്വലിന്റെ അഭിഭാഷകർ വാദിച്ചത്. എല്ലാ ദിവസവും രാവിലെ 9.30 മുതൽ 10.30 വരെ പ്രജ്വലിനെ കാണാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് പ്രജ്വലിന്റെ അമ്മ ഭവാനി രേവണ്ണയെ ശനിയാഴ്ച പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും.