കുഴൽനാടൻ വിളിച്ച യോഗത്തിൽനിന്ന് കുഴൽനാടനുതന്നെ വിലക്ക്; നിർഭാഗ്യകരമെന്ന് എംഎൽഎ
മൂവാറ്റുപുഴ∙ മഴക്കാലഒരുക്ക നടപടികൾ സ്വീകരിക്കാനായി ചേർന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ പങ്കെടുക്കുന്നത് ആർഡിഒ തടഞ്ഞു. എംഎൽഎയുടെ തന്നെ നിർദേശപ്രകാരം വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നാണ് അവസാന ദിവസം എംഎൽഎയെ ആർഡിഒ തടഞ്ഞത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണു

മൂവാറ്റുപുഴ∙ മഴക്കാലഒരുക്ക നടപടികൾ സ്വീകരിക്കാനായി ചേർന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ പങ്കെടുക്കുന്നത് ആർഡിഒ തടഞ്ഞു. എംഎൽഎയുടെ തന്നെ നിർദേശപ്രകാരം വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നാണ് അവസാന ദിവസം എംഎൽഎയെ ആർഡിഒ തടഞ്ഞത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണു യോഗത്തിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് ആർഡിഒ രേഖാമൂലം കത്തു നൽകിയത്.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കാലവർഷത്തിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പ്രതിരോധിക്കുന്നതിനു മുന്നോടിയായി മാത്യു കുഴൽനാടൻ ഇടപെട്ടാണ് ഇന്നലെ യോഗം വിളിച്ചു ചേർത്തത്. ഇതിന് ആർഡിഒയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, മാത്യു കുഴൽനാടനെ യോഗത്തിൽ പങ്കെടുപ്പിക്കരുതെന്ന നിർദേശം ‘മുകളിൽ’ നിന്ന് ഉണ്ടായി. തുടർന്ന് ഇന്നലെ മാത്യു കുഴൽനാടനെ പങ്കെടുപ്പിക്കാതെ യോഗം നടത്തി.
യോഗത്തിൽ പങ്കെടുപ്പിക്കാതിരുന്നതു നിർഭാഗ്യകരമാണെന്ന് എംഎൽഎ പ്രതികരിച്ചു.