പതിനാലുകാരിയെ പീഡിപ്പിച്ച കേസ്: പിതാവിനു 14 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം∙ മകളെ പീഡിപ്പിച്ച കേസിൽ നാൽപത്തിയെട്ടുകാരനായ പിതാവിനു 14 വർഷം കഠിനതടവും 20,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ.രേഖ വിധിയിൽ പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. ഉറങ്ങി

തിരുവനന്തപുരം∙ മകളെ പീഡിപ്പിച്ച കേസിൽ നാൽപത്തിയെട്ടുകാരനായ പിതാവിനു 14 വർഷം കഠിനതടവും 20,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ.രേഖ വിധിയിൽ പറഞ്ഞു.
2023 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. ഉറങ്ങി കിടന്ന പതിനാലുകാരിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. 2020 കോവിഡ് കാലത്തും പ്രതി നിരന്തരം പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. കുട്ടിയുടെ സഹോദരനും സഹോദരിയും തമിഴ്നാട്ടിൽ ആയതിനാൽ സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു. കുട്ടിയുടെ അമ്മ പ്രതിയുടെ ഉപദ്രവത്തിൽ മനംനൊന്ത് ജീവനൊടുക്കി. അതിനു ശേഷമാണ് തമിഴ്നാട് സ്വദേശികളായ ഇവർ തിരുവനന്തപുരത്ത് താമസമാക്കിയത്. പീഡനത്തോടൊപ്പം പ്രതി നിരന്തരം കുട്ടിയെ മർദ്ദിക്കുകയും ഒരു തവണ കുട്ടിയുടെ കൈ തല്ലി ഒടിക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടിയെ സംരക്ഷിക്കാൻ മാറ്റാരുമില്ലാത്തതിനാൽ ഇക്കാര്യം കുട്ടി പുറത്തുപറഞ്ഞില്ല. പീഡനം തുടർന്നപ്പോൾ സുഹൃത്തുക്കളോട് ഇക്കാര്യം പങ്കുവെച്ചു. ഇവർ സ്കൂൾ അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അധ്യാപകർ പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകി. സംരക്ഷകനായ അച്ഛൻ തന്നെ പീഡിപ്പിച്ച കേസിൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ പറയുന്നു.