എക്സിറ്റ് പോൾ: മോദി ഹാട്രിക് !; സീറ്റ് കൂട്ടാൻ എൻഡിഎ; ഇന്ത്യാ മൂന്നണി നൂറു കടക്കും
ന്യൂഡൽഹി∙ എൻഡിഎ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക് എന്ന സൂചന നൽകി 2024 ലോക്സഭാ എക്സിറ്റ് പോൾ ഫലം. ഇതുവരെ വന്ന പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൻഡിഎ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ മുന്നണി നൂറിലേറെ സീറ്റു നേടുമെങ്കിലും അധികാരത്തിലെത്തില്ല. ഇത്തവണ നാനൂറു സീറ്റുകൾ നേടുമെന്ന അവകാശവാദത്തോടെയാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്

ന്യൂഡൽഹി∙ എൻഡിഎ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക് എന്ന സൂചന നൽകി 2024 ലോക്സഭാ എക്സിറ്റ് പോൾ ഫലം. ഇതുവരെ വന്ന പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൻഡിഎ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ മുന്നണി നൂറിലേറെ സീറ്റു നേടുമെങ്കിലും അധികാരത്തിലെത്തില്ല. ഇത്തവണ നാനൂറു സീറ്റുകൾ നേടുമെന്ന അവകാശവാദത്തോടെയാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. എന്നാൽ ഒരു എക്‌സിറ്റ് പോളിലും സീറ്റ് നാനൂറ് കടന്നിട്ടില്ല. ജൻ കി ബാത് എൻഡിഎയ്ക്ക് 392 സീറ്റ് വരെ പ്രവചിച്ചിട്ടുണ്ട്.
∙ ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ പ്രകാരം ഇന്ത്യാ സഖ്യത്തിന് തമിഴ്നാട്ടിൽ 26 മുതൽ 30 സീറ്റ് വരെയും എൻഡിഎയ്ക്ക് 1 മുതൽ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവർക്ക് 6 മുതൽ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.
∙ ആക്സിസ് മൈ ഇന്ത്യയുടെ കർണാടക എക്സിറ്റ് പോളിൽ ബിജെപിക്ക് 20–22 സീറ്റുകൾ, ജെഡിഎസിന് മൂന്നു സീറ്റുകൾ
∙ ന്യൂസ് 18 എക്സിറ്റ് പോൾ പ്രകാരം തമിഴ്നാട് ഇന്ത്യ മുന്നണി തൂത്തുവാരും
∙ ഇന്ത്യാ ന്യൂസ് : ഹരിയാനയിൽ ബിജെപി മേൽക്കോയ്മ നിലനിർത്തും. പത്തിൽ ഏഴും ബിജെപിക്ക്, ഇവിടെ ഇന്ത്യാ സഖ്യത്തിന് മൂന്നു സീറ്റുകൾ
∙ തെലങ്കാനയിൽ ഇന്ത്യ മുന്നണിയും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 7 മുതൽ 9 വരെ സീറ്റുകൾ ഇരുപാർട്ടികളും നേടിയേക്കാമെന്നാണ് സൂചന.