അരുണാചലിൽ ബിജെപി, സിക്കിമിൽ എസ്കെഎം; നിയമസഭയിലെ ഭരണത്തുടർച്ചയെ അഭിനന്ദിച്ച് മോദി
ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിൽ 46 സീറ്റിൽ വിജയിച്ച് ബിജെപിക്ക് തുടർഭരണം. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്തു ബിജെപി സ്ഥാനാർഥികൾ
ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിൽ 46 സീറ്റിൽ വിജയിച്ച് ബിജെപിക്ക് തുടർഭരണം. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്തു ബിജെപി സ്ഥാനാർഥികൾ
ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിൽ 46 സീറ്റിൽ വിജയിച്ച് ബിജെപിക്ക് തുടർഭരണം. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്തു ബിജെപി സ്ഥാനാർഥികൾ
ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിൽ 46 സീറ്റിൽ വിജയിച്ച് ബിജെപിക്ക് തുടർഭരണം. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്തു ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 50 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ബിജെപി സഖ്യകക്ഷിയായ എൻപിപി 5 സീറ്റിൽ വിജയിച്ചു. അരുണാചലിൽ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.
അരുണാചലിൽ ബിജെപി നേടിയ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അരുണാചൽ പ്രദേശിന് നന്ദി പറഞ്ഞ അദ്ദേഹം സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി. 10 വർഷം ബിജെപി സർക്കാർ കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കിയ വികസന പദ്ധതികൾക്ക് ലഭിച്ച അംഗീകാരമാണ് ഇതെന്ന് ബിജെപി നേതാവ് പേമ ഖണ്ഡു പറഞ്ഞു. അധികാരത്തുടർച്ച നേടിയതോടെ പേമ ഖണ്ഡു തന്നെ മുഖ്യമന്ത്രിയായി തുടർന്നേക്കും.
സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) വീണ്ടും അധികാരത്തിലെത്തി 32 സീറ്റിൽ 31 ലും വിജയിച്ചു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ലഭിച്ചത് ഒരു സീറ്റു മാത്രമാണ്. ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും സിക്കിം ക്രാന്തികാരി മോർച്ച നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ പ്രേം സിങ് തമങ് നന്ദി പറഞ്ഞു. സിക്കിമിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിനുള്ള അംഗീകാരമാണ് വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്‌കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലായിരുന്നു മത്സരം. 2019ലെ തിരഞ്ഞെടുപ്പില്‍ 17 സീറ്റുമായി എസ്കെഎം അധികാരം പിടിക്കുകയായിരുന്നു. എസ്ഡിഎഫിന് 15 സീറ്റാണ് നേടാനായത്. സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തേയാക്കിയത്.