ഭാര്യയെയും മകനെയും തീകൊളുത്തി, ഭർത്താവ് പൊള്ളലേറ്റു മരിച്ചു
വര്‍ക്കല∙ ഭാര്യയെയും മകനെയും തീകൊളുത്തി ഗൃഹനാഥന്‍ സ്വയം തീകൊളുത്തി മരിച്ചു. ചെമ്മരുതി ആശാന്‍മുക്കിന് സമീപം കുന്നത്തുവിളവീട്ടില്‍ രാജേന്ദ്രന്‍ (53)ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ബിന്ദു (43), മകന്‍ അമല്‍ (17) എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച

വര്‍ക്കല∙ ഭാര്യയെയും മകനെയും തീകൊളുത്തി ഗൃഹനാഥന്‍ സ്വയം തീകൊളുത്തി മരിച്ചു. ചെമ്മരുതി ആശാന്‍മുക്കിന് സമീപം കുന്നത്തുവിളവീട്ടില്‍ രാജേന്ദ്രന്‍ (53)ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ബിന്ദു (43), മകന്‍ അമല്‍ (17) എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.
കുടുബപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ബിന്ദുവും എട്ട് മാസത്തോളമായി അകന്ന് കഴിയുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നു മണിയോടെ കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകളെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായ രാജേന്ദ്രന്‍ വീട്ടില്‍ കരുതിയിരുന്ന തിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഈ സമയം മകള്‍ വീടിന് വെളിയില്‍ നില്‍ക്കുകയായിരുന്നു.
നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തുമ്പോഴേക്കും രാജേന്ദ്രന്‍ പൊള്ളലേറ്റ് മരിച്ചു. വര്‍ക്കല അഗ്നിരക്ഷാ സേനയും അയിരൂര്‍ പൊലീസും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പെട്രോളാണോ തിന്നര്‍ ആണോ തീകൊളുത്താന്‍ ഉപയോഗിച്ചതെന്ന കാര്യം ഫൊറന്‍സിക് പരിശോധനയ്ക്കുശേഷമേ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അയിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജേന്ദ്രന്റെയും ബിന്ദുവിന്റെയും മൂത്ത മകന്‍ വിദേശത്താണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)