നിങ്ങൾ സന്തുഷ്ടരെങ്കിൽ നിങ്ങളുടെ കേജ്‍രിവാളും ജയിലിൽ സന്തുഷ്ടൻ: ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖമന്ത്രി
ന്യൂഡല്‍ഹി∙ മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഇന്ന് ജയിലിലേക്ക് തിരിച്ചുപോകും. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാന്‍ സുപ്രീം

ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസിൽ ഇടക്കാല ജാമ്യം അവസാനിച്ച് ജയിലിലേക്ക് മടങ്ങുന്നതിന് മുൻപായി ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ജാമ്യ കാലാവധി അവസാനിച്ചതോടെ ഇന്ന് വൈകിട്ട് 3 മണിക്ക് തിഹാർ ജയിലിലേക്ക് തിരിക്കുമെന്നും അതിന് മുന്നോടിയായി രാജ്‌ഘട്ടും ഹനുമാൻക്ഷേത്രവും സന്ദർശിക്കുമെന്നും കേജ്‍രിവാൾ അറിയിച്ചു. നിങ്ങൾ സന്തുഷ്ടരെങ്കിൽ ജയിലിൽ നിങ്ങളുടെ കേജ്‍രിവാളും സന്തുഷ്ടനായിരിക്കുമെന്നും, തുടർന്നും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കേജ്‌രിവാൾ പറഞ്ഞു.
‘‘സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഞാൻ 21 ദിവസത്തേക്ക് പുറത്തിറങ്ങിയത്. അനുവാദം തന്നതിന് സുപ്രീം കോടതിയോട് കൃതജ്ഞത അറിയിക്കുന്നു. ഇന്ന് ഞാൻ തിഹാർ ജയിലിൽ കീഴടങ്ങും. വൈകീട്ട് 3 മണിയോടെ വീട്ടിൽ നിന്നിറങ്ങി ആദ്യം രാജ്ഘട്ടിൽ മഹാത്മാ ഗാന്ധിക്ക് പ്രണാമം അർപ്പിക്കും. ശേഷം കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി ഹനുമാൻ സ്വാമിയുടെ ആശിർവാദം സ്വീകരിക്കും. അവിടെ നിന്നും പാർട്ടി ഓഫീസിൽ എത്തി സഹപ്രവർത്തകരോട് യാത്രപറഞ്ഞു നേരെ ജയിലിലേക്ക് മടങ്ങും’’– കേജ്‌രിവാൾ എക്‌സിൽ കുറിച്ചു.
മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. മേയ് 10ന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്നു നിർദേശിച്ചിരുന്നു. ഇടക്കാല ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവിൽ മാറ്റം വരുത്താൻ വിചാരണക്കോടതിക്കു കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് 7 ദിവസത്തെ ഇടക്കാലജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ചു. എന്നാല്‍ ഉത്തരവ് ബുധനാഴ്ചത്തേക്ക് മാറ്റി. ഇതോടെയാണ് ജയിലിലേക്കുള്ള മടക്കം ഉറപ്പായത്.
വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതു വഴി സുപ്രീം കോടതി നൽകിയ ജാമ്യം നീട്ടാനാണ് ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. ഇടക്കാല ജാമ്യം ലഭിക്കണമെങ്കിൽ പ്രതി കസ്റ്റഡിയിലായിരിക്കണമെന്ന് അദ്ദേഹം വാദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമ്മർദം കൂടിയുണ്ടായിരുന്നതിനാൽ കേജ്‍രിവാളിന്റെ പ്രമേഹം കൂടിയെന്നായിരുന്നു അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ എൻ.ഹരിഹരൻ പറഞ്ഞത്.