കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വീണ്ടും യുഡിഎഫെന്ന് മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ ഫലം. യുഡിഎഫിനു 16 മുതൽ 18 വരെ സീറ്റ് ലഭിക്കാം. എൽഡിഎഫ് 2 മുതൽ 4 വരെ സീറ്റ് നേടാം. ബിജെപി ഇത്തവണയും അക്കൗണ്ടു തുറക്കില്ലെന്നും സർവേ ഫലം പറയുന്നു.

കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വീണ്ടും യുഡിഎഫെന്ന് മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ ഫലം. യുഡിഎഫിനു 16 മുതൽ 18 വരെ സീറ്റ് ലഭിക്കാം. എൽഡിഎഫ് 2 മുതൽ 4 വരെ സീറ്റ് നേടാം. ബിജെപി ഇത്തവണയും അക്കൗണ്ടു തുറക്കില്ലെന്നും സർവേ ഫലം പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വീണ്ടും യുഡിഎഫെന്ന് മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ ഫലം. യുഡിഎഫിനു 16 മുതൽ 18 വരെ സീറ്റ് ലഭിക്കാം. എൽഡിഎഫ് 2 മുതൽ 4 വരെ സീറ്റ് നേടാം. ബിജെപി ഇത്തവണയും അക്കൗണ്ടു തുറക്കില്ലെന്നും സർവേ ഫലം പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വീണ്ടും യുഡിഎഫെന്ന് മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ ഫലം. യുഡിഎഫിനു 16 മുതൽ 18 വരെ സീറ്റ് ലഭിക്കാം. എൽഡിഎഫ് 2 മുതൽ 4 വരെ സീറ്റ് നേടാം. വടകരയിലും പാലക്കാട്ടും എൽഡിഎഫിനു സാധ്യത പറയുന്ന സർവേ, കണ്ണൂരും ആലത്തൂരും ഇഞ്ചോടിഞ്ചു പോരാട്ടമാണ് പ്രവചിക്കുന്നത്. ബിജെപി ഇത്തവണയും അക്കൗണ്ടു തുറക്കില്ലെന്നും സർവേ ഫലം പറയുന്നു. പക്ഷേ തിരുവനന്തപുരത്തും പത്തനംതിട്ടയിലും രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം. യുഡിഎഫ് 42.46%, എൽഡിഎഫ് 35.09 %, എൻഡിഎ 18.64% എന്നിങ്ങനെ വോട്ടു നേടും. 2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫിന് 4.76 ശതമാനവും എൽഡിഎഫിന് 0.64 ശതമാനവും വോട്ടു കുറയുമ്പോൾ എൻഡിഎ 3.7 ശതമാനം വോട്ടു കൂടുതൽ നേടുമെന്നും സർ‌വേഫലം പറയുന്നു.

Show more

∙ കാസർകോട്
കാസർകോട് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ നിലനിർത്തുമെന്ന് മനോരമ ന്യൂസ് വിഎംആർ സർവേ. യുഡിഎഫിന് 47.72 ശതമാനവും എൽഡിഎഫിന് 34.17 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചനം.

Show more

ADVERTISEMENT

എൽ‌ഡിഎഫ്– യുഡിഎഫ് വോട്ടു വ്യത്യാസം 13.55 ശതമാനമാണ്. എൻഡിഎയ്ക്ക് 17.12 ശതമാനം വോട്ട് ലഭിക്കും. കഴിഞ്ഞ തവണത്തെക്കാൾ 4.55 ശതമാനം വോട്ട് ഉയർത്തും.

∙ പാലക്കാട്
പാലക്കാട് വി.കെ.ശ്രീകണ്ഠനിൽനിന്ന് തിരിച്ചുപിടിക്കുമെന്ന് എക്സിറ്റ് പോൾ. 1.14 ശതമാനം മാത്രം വോട്ടിന്റെ ഭൂരിപക്ഷത്തിലാവും എ.വിജയരാഘവന്റെ വിജയമെന്നാണ് പ്രവചനം. എൽഡിഎഫിന് 39.8 ശതമാനം വോട്ടും യുഡിഎഫിന് 38.66 ശതമാനം വോട്ടുമാണ് ലഭിക്കുക.

Show more

കഴിഞ്ഞ തവണത്തേക്കാൾ 2.13 ശതമാനം വോട്ടാണ് എൽഡിഎഫ് വർധിക്കുകയെന്നാണ് സൂചന. എൻഡിഎയ്ക്ക് 20.25 ശതമാനം വോട്ട് ലഭിക്കും. ഇത് കഴിഞ്ഞ തവണത്തേക്കാൾ 0.99 ശതമാനം കുറവാണ്.

∙ തിരുവനന്തപുരം
തിരുവനന്തപുരത്ത് 37.86 ശതമാനത്തോടെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനാണു മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ വിജയം പ്രവചിച്ചിരിക്കുന്നത്. പക്ഷേ വിജയം നേരിയ ഭൂരിപക്ഷത്തോടെ മാത്രം. രണ്ടാം സ്ഥാനത്ത് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറാണെന്നു പ്രവചനം. 35.25 ശതമാനം പേർ രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ചു വോട്ടു ചെയ്തു. 2.61 ശതമാനം വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരിക്കും തരൂരിന്റെ വിജയം. എൽഡിഎഫിന്റെ പന്ന്യൻ രവീന്ദ്രനാണ് മൂന്നാം സ്ഥാനത്ത്. 25.58 ശതമാനം പേർ പന്ന്യനെ അനുകൂലിച്ചു. ശശി തരൂരിന് 2019 ൽ ലഭിച്ച വോട്ടിനേക്കാള്‍ 3.28% ഇടിവാണ് ഇത്തവണ കാണിക്കുന്നത്. എൻഡിഎ വോട്ടുകളിലാകട്ടെ 3.99 ശതമാനത്തിന്റെ വർധന വന്നു. എൽഡിഎഫ് വോട്ടിൽ 0.02 ശതമാനത്തിന്റെയാണ് വർധന.

Show more

ADVERTISEMENT

2019 ലെ തിരഞ്ഞെടുപ്പിൽ 99,989 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശി തരൂർ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ തോൽപിച്ചത്. തരൂർ 4,16,131 വോട്ടും കുമ്മനം 3,16,142 വോട്ടും നേടി. സിപിഐയിലെ സി.ദിവാകരന് 2,58,556 വോട്ടേ ലഭിച്ചുള്ളൂ. 41.19 ശതമാനമായിരുന്നു തരൂരിന്റെ വോട്ടുവിഹിതം. കുമ്മനത്തിന് 31.3 ശതമാനവും. 25.6 ശതമാനം പേരുടെ വോട്ട് സി.ദിവാകരനും ലഭിച്ചു.

∙ കൊല്ലം
കൊല്ലം മണ്ഡലത്തിൽ 45.33 ശതമാനം വോട്ടോടെ എൻ.കെ. പ്രേമചന്ദ്രനാണ് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ വിജയം പ്രവചിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർഥി മുകേഷായിരിക്കുമെന്നാണ് പ്രവചനം. എക്സിറ്റ് പോളിൽ മുകേഷിനെ അനുകൂലിച്ച് 34.42% പേർ വോട്ടു ചെയ്തു. എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിനെ പിന്തുണച്ച് വോട്ടു ചെയ്തത് 18.03% പേർ മാത്രം.

Show more

10.91 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രന് പ്രവചിച്ചിരിക്കുന്നത്. 2019 നേക്കാൾ എൽഡിഎഫിനും യുഡിഎഫിനും വോട്ടു കുറയുമെന്നാണ് പ്രവചനം. എൽഡിഎഫിന് 1.78 ശതമാനവും യുഡിഎഫിന് 6.32 ശതമാനവും വോട്ടു കുറയും. എൻഡിഎക്കു ലഭിക്കുന്ന വോട്ടിൽ 7.37 ശതമാനത്തിന്റെ വർധനയുണ്ടാകുമെന്നും എക്സിറ്റ് പോൾ പറയുന്നു.

∙ മലപ്പുറം
മലപ്പുറത്ത് യുഡിഎഫിന് വോട്ട് കുറയുമെന്ന് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ. 4.4 ശതമാനം വോട്ടിന്റെ ഇടിവാണ് ലീഗിനുണ്ടാകുക. എന്നാൽ ഇടതുമുന്നണിയേക്കാൾ 12.87 ശതമാനം വോട്ട് കൂടുതൽ ലഭിക്കാം. പൊന്നാനിയിൽനിന്ന് മലപ്പുറത്ത് ജനവിധി തേടാൻ എത്തിയ മുതിർന്ന ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിനെ നേരിടാൻ യുവനേതാവ് വി.വസീഫിനെ രംഗത്തിറക്കിയ സിപിഎം നീക്കം എൽഡിഎഫിന്റെ വോട്ട് വിഹിതം ഉയർത്തിയെന്നാണ് പ്രവചനം. ബിജെപിക്ക് ഇവിടെ 1.1 ശതമാനം വോട്ട് കുറയുമെന്നും എക്സിറ്റ് പോൾ.

ADVERTISEMENT

ഇ.ടി.മുഹമ്മദ് ബഷീർ 52.56 ശതമാനം വോട്ട് നേടുമെന്നും വസീഫ് 39.69 ശതമാനം വോട്ടു നേടുമെന്നും പ്രവചനം. ബിജെപി സ്ഥാനാർഥി ഡോ. അബ്ദുൽ സലാമിന് ലഭിച്ചത് 6.85 ശതമാനം വോട്ടു മാത്രം. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം 12.87 ശതമാനമാണ്.

∙ ഇടുക്കി
ഇടുക്കിയിൽ 43.69 ശതമാനം പേരാണ് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോളിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെ അനുകൂലിച്ച് വോട്ടു ചെയ്തത്. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർ‌ഥി ജോയ്‌സ് ജോർജ്– പിന്തുണച്ചത് 30.31 ശതമാനം പേർ. എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥനെ അനുകൂലിച്ച് 21.2 ശതമാനം പേരും വോട്ടു ചെയ്തു.

2019ലെ തിരഞ്ഞെടുപ്പു ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഇടുക്കിയിൽ യുഡിഎഫിനും എൽഡിഎഫിനും വോട്ടു കുറയുമെന്നും എക്സിറ്റ് പോൾ പറയുന്നു. യുഡിഎഫിന് 10.51 ശതമാനവും എൽഡിഎഫിന് 5.29 ശതമാവവും വോട്ടു കുറയുമെന്നാണ് എക്സിറ്റ് പോൾ ഫലം. എൻഡിഎയ്ക്കു പക്ഷേ 12.65% വോട്ടായിരിക്കും ഇത്തവണ അധികമായി ലഭിക്കുകയെന്നും പ്രവചനം പറയുന്നു.

∙ കണ്ണൂർ
കണ്ണൂരിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം എന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഇരു മുന്നണികൾക്കും 42 ശതമാനം വീതം വോട്ടു ലഭിക്കും. എൽഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ടു തന്നെ ലഭിക്കുമെന്ന് പറയുമ്പോൾ യുഡിഎഫിന് 8.22 ശതമാനം വോട്ട് കുറയുമെന്നാണ് പ്രവചനം. എൻഡിഎയ്ക്ക് 5.91 ശതമാനം വോട്ടു കൂടുമെന്നും സർവേ വിലയിരുത്തുന്നു. ബിജെപി സ്ഥാനാർഥി സി.രഘുനാഥിന് 12.4 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സർ‌വേഫലം.

കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി പി.കെ.ശ്രീമതി 8.96 ശതമാനം വോട്ടുകൾക്കാണ് യുഡിഎഫിന്റെ കെ.സുധാകരനോട് പരാജയപ്പെട്ടത്. ഇത്തവണ നിലവിലെ എംപി കെ.സുധാകരനെതിരെ എം.വി.ജയരാജനെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്. എൻഡിഎ സ്ഥാനാർഥി സി.കെ.പത്മനാഭന് കഴിഞ്ഞ തവണ 6.5 ശതമാനം വോട്ടാണ് ലഭിച്ചത്.‌

∙ വയനാട്
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് വിജയത്തുടർച്ചയെന്ന് മനോരമ ന്യൂസ്– വിഎംആർ സർവേ. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ 13.65 ശതമാനം വോട്ടുവിഹിതം കുറയുമെന്ന് പ്രവചനം. അതേസമയം എൻഡിഎയ്ക്ക് 3.44 ശതമാനം വോട്ടുവിഹിതം കൂടും.

എൽഡിഎഫിനായി സിപിഐ ദേശീയനേതാവ് ആനി രാജയും എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമാണ് വയനാട്ടിൽ കളത്തിലിറങ്ങിയത്. രാഹുൽ ഗാന്ധിക്ക് 50.99 ശതമാനം വോട്ടാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. 35.48 ശതമാനം പേർ ആനി രാജയ്ക്ക് വോട്ട് ചെയ്തു. 10.65 ശതമാനമാണ് കെ.സുരേന്ദ്രന്റെ വോട്ടു വിഹിതം. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 39.53ൽ നിന്ന് 15.51 ആയാണ് കുറഞ്ഞത്.

∙ ആറ്റിങ്ങൽ
മത്സരം ഏറെ കടുത്ത ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനാണ് വിജയം പ്രവചിച്ചിരിക്കുന്നത്. 37.48% പേരാണ് അദ്ദേഹത്തെ പിന്തുണച്ചത്. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർഥി വി. ജോയ്. 30.94% പേരുടെ പിന്തുണ അദ്ദേഹത്തിനു ലഭിച്ചു. തൊട്ടു പിന്നാലെ എൻഡിഎയുടെ വി. മുരളീധരൻ. 28.73% പേരുടെ പിന്തുണയാണ് അദ്ദേഹത്തിനുള്ളത്. 6.54% വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരിക്കും അടൂർ പ്രകാശിന്റെ വിജയമെന്നും പ്രവചനം പറയുന്നു.

Show more

എൽഡിഎഫിന് 3.12 ശതമാനവും യുഡിഎഫിന് 0.39 ശതമാനവും വോട്ട് 2019 നേക്കാൾ കുറയുമെന്നും പ്രവചനമുണ്ട്. എന്നാൽ 2019 നേക്കാൾ എൻഡിഎ വോട്ടുനില മെച്ചപ്പെടുത്തും. 4.08% വോട്ടായിരിക്കും അധികമായി എൻഡിഎയ്ക്കു ലഭിക്കുമെന്നും പ്രവചനം പറയുന്നു. 2019ൽ ശോഭ സുരേന്ദ്രൻ 24.66 ശതമാനം വോട്ടാണ് ആറ്റിങ്ങലിൽ പിടിച്ചത്. അടൂർ പ്രകാശിന് 37.87 ശതമാനവും എ. സമ്പത്തിന് 34.07 ശതമാനവും വോട്ട് 2019ൽ ലഭിച്ചു.

∙ കോഴിക്കോട്
കോഴിക്കോട് സിറ്റിങ് എംപി എം.കെ.രാഘവൻ നിലനിർത്തുമെന്ന് മനോരമ ന്യൂസ്– വിഎംആർ സർവേ. 46.16 ശതമാനം വോട്ടുവിഹിതം യുഡിഎഫിന്റെ എം.കെ.രാഘവൻ‌ നേടുമെന്നാണ് സർവേ. എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിനേക്കാൾ 11.77 ശതമാനം വോട്ട് കൂടുമെന്നാണ് പ്രവചനം. എളമരം കരീമിന് 34.39 ശതമാനം വോട്ടു ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ. എം.ടി.രമേശാണ് ബിജെപി സ്ഥാനാർഥി.

2019ൽ എം.കെ.രാഘവന് 45.82 ശതമാനം വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിന്റെ എ.പ്രദീപ് കുമാറിന് 37.91 ശതമാനം വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥിക്ക് കഴിഞ്ഞ തവണ 14.97 ശതമാനം വോട്ടാണ് ലഭിച്ചതെങ്കിൽ ഇത്തവണ അത് 17.75 ശതമാനമായി ഉയർത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം. കഴിഞ്ഞ തവണത്തേക്കാൾ 3.51 ശതമാനം വോട്ട് എൽഡിഎഫിന് കുറയുമെന്നും സർവേ പറയുന്നു.

∙ പത്തനംതിട്ട
പത്തനംതിട്ടയിൽ 4.36 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ആന്റോ ആന്റണി ജയിക്കുമെന്നാണ് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ പ്രവചനം. ആന്റോ ആന്റണിയെ 36.53‌% പേർ പിന്തുണച്ചു. മുൻ ധനമന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ ഡോ. തോമസ് ഐസക്കിനെയും മറികടന്ന് എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണി രണ്ടാമത് എത്തുമെന്നും പ്രവചനം പറയുന്നു. 32.17% പേരാണ് അനിലിനെ അനുകൂലിച്ചു വോട്ടു ചെയ്തത്.

Show more

തോമസ് ഐസക്കിന് 27.7 ശതമാനം വോട്ടു ലഭിക്കുമെന്നാണ് പ്രവചനം. എൽഡിഎഫിന് 5.07 ശതമാനം വോട്ടിന്റെ കുറവും സർവേ ഫലത്തിലുണ്ട്. യുഡിഎഫിന് 0.47% വോട്ടും കുറയും. എൻഡിഎയ്ക്ക് 3.23 ശതമാനം അധികവോട്ടു ലഭിക്കും. 2019ൽ ആന്റോ ആന്റണിക്ക് 37.08 ശതമാനം വോട്ടാണ് ലഭിച്ചത്. അന്ന് എൽഡിഎഫിന്റെ വീണാ ജോർജിന് 32.77 ശതമാനം വോട്ടും ലഭിച്ചു. എന്‍ഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ നേടിയത് 28.95 ശതമാനം വോട്ടാണ്.

∙ മാവേലിക്കര
മാവേലിക്കരയിൽ 1.6 ശതമാനത്തിന്റെ വ്യത്യാസത്തിലാണ് യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയം പ്രവചിച്ചിരിക്കുന്നത്. കൊടിക്കുന്നിലിനെ 39.84% പേർ അനുകൂലിച്ചു വോട്ടു ചെയ്തു. രണ്ടാം സ്ഥാനത്ത് എൽഡിഎഫിന്റെ സി.എ. അരുൺകുമാറാണ്. 38.24% പേരാണ് അദ്ദേഹത്തെ അനുകൂലിച്ചത്. ബിഡിജെഎസ് സ്ഥാനാർഥി ബൈജു കലാശാല ആണ് ഇവിടെ മൂന്നാം സ്ഥാനത്ത്– 20.55% പേർ അനുകൂലിച്ചു.

എൽഡിഎഫിനും യുഡിഎഫിനും വോട്ടു കുറയുന്ന കാഴ്ചയാണ് മാവേലിക്കരയിലും കാണുന്നത്. 2019ൽ 45.29 ശതമാനമാണ് കൊടിക്കുന്നിലിനു ലഭിച്ച വോട്ട്. 5.46 ശതമാനം വോട്ടു കുറയുമെന്നാണ് പ്രവചനം. 2019ൽ എൽഡിഎഫിന്റെ ചിറ്റയം ഗോപകുമാർ 39.01% വോട്ടാണു നേടിയത്. ഇത്തവണ 0.76 ശതമാനത്തിന്റെ കുറവുണ്ടാകും. എൻഡിഎയുടെ സ്ഥാനാർഥി തഴവ സഹദേവൻ (ബിഡിജെഎസ്) 2019ൽ 13.73% വോട്ടാണു നേടിയത്. അതിൽ 6.82 ശതമാനത്തിന്റെ വർധന ഉണ്ടാകുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.

∙ പൊന്നാനി
പൊന്നാനിയിൽ യുഡിഎഫ് സീറ്റ് നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലം. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ 4 ശതമാനം വോട്ടു കുറയുമെന്നും പ്രവചനം. മലപ്പുറം മണ്ഡലം ഇ.ടി.മുഹമ്മദ് ബഷീറിന് വച്ചുമാറി പൊന്നാനിയിൽ എത്തിയ അബ്ദുസമദ് സമദാനിക്ക് 47.3 ശതമാനം വോട്ടു ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ. എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയ്ക്ക് 37.61 ശതമാനം വോട്ടു ലഭിക്കുമെന്നാണ് പ്രവചനം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീറിന് 51.29 ശതമാനം വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി.വി.അൻവറിന് 32.29 ശതമാനം വോട്ടാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി രമയ്ക്ക് ലഭിച്ചത് 10.87 ശതമാനം വോട്ടാണ്. ഇത്തവണ എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യന് 12.91 ശതമാനം വോട്ടു ലഭിക്കുമെന്നാണ് സർവേഫലം.

∙ കോട്ടയം
വാശിയേറിയ പോരാട്ടം നടന്ന കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി ഫ്രാന്‍സിസ് ജോർജിന് 7.9% വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ വിജയം പ്രവചിച്ചിരിക്കുന്നത്. ഫ്രാൻസിസിനെ അനുകൂലിച്ച് 41.33% പേർ വോട്ടു ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനെ അനുകൂലിച്ച് 33.43% പേരാണ് വോട്ടു ചെയ്തിരിക്കുന്നത്. എൻഡിഎയുടെ ബിഡിജെഎസ് സ്ഥാനാർഥി തുഷാര്‍ വെള്ളാപ്പള്ളിയെ അനുകൂലിച്ച് 20.02% പേർ വോട്ടു ചെയ്തു.

2019ൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച തോമസ് ചാഴികാടന് 46.24 ശതമാനം വോട്ടാണു ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവന് 34.57% അന്ന് വോട്ടും ലഭിച്ചു. എൻഡിഎ സ്ഥാനാർഥി പി.സി. തോമസിനു ലഭിച്ചത് 17.04% വോട്ട്. എൽഡിഎഫ് വോട്ടിൽ 0.57% വോട്ടിന്റെ കുറവാണ് ഇത്തവണ പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് വോട്ടിൽ 4.9 ശതമാനത്തിന്റെ കുറവുണ്ട്. എൻഡിഎയ്ക്കാകട്ടെ 2.99% വോട്ട് കൂടുതലായി ലഭിക്കുമെന്നും എക്സിറ്റ് പോൾ പറയുന്നു.

∙ ആലപ്പുഴ
‘കനലൊരു തരി’യുടെ പേരിൽ പ്രശസ്തമായ ആലപ്പുഴയിൽ പക്ഷേ ഇത്തവണ യുഡിഎഫിനു വിജയമെന്നാണ് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ പ്രവചിച്ചിരിക്കുന്നത്. 43.88% പേർ യുഡിഎഫിന്റെ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചു. രണ്ടാം സ്ഥാനത്ത് എൽഡിഎഫിന്റെ എ.എം.ആരിഫ്. അനുകൂലിച്ചത് 32.78 ശതമാനം പേർ. എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെ അനുകൂലിച്ച് 22.07% പേരും വോട്ടു ചെയ്തു. 11.1 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരിക്കും വേണുഗോപാലിന്റെ വിജയമെന്നും പ്രവചനമുണ്ട്.

2019ൽ എൽഡിഎഫ് സ്ഥാനാർഥി ആരിഫ് 40.91% വോട്ടാണ് നേടിയത്. ഇത്തവണ അതിൽ 8.13% വോട്ടിന്റെ കുറവുണ്ടാകുമെന്നാണ് പ്രവചനം. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് 2019ൽ ലഭിച്ചത് 39.95% വോട്ട്. യുഡിഎഫ് വോട്ടിൽ ഇത്തവണ 3.98 ശതമാനത്തിന്റെ വർധനയുണ്ടായി. എൻഡിഎയുടെ ഡോ. കെ.എസ്. രാധാകൃഷ്ണൻ 17.22 ശതമാനം വോട്ടാണ് 2019ൽ നേടിയത്. ഇത്തവണ 4.85% വോട്ട് അധികം ലഭിക്കുമെന്നാണ് പ്രവചനം.

∙ എറണാകുളം
വൻതോതിൽ വോട്ടു കുറയുമെങ്കിലും എറണാകുളത്ത് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനായിരിക്കും വിജയമെന്നാണ് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ പ്രവചനം. 36.74 ശതമാനം പേരാണ് അദ്ദേഹത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. 2019ൽ ഹൈബിക്ക് 50.78% വോട്ടാണു ലഭിച്ചത്. 14.04% വോട്ടിന്റെ വ്യത്യാസമാണ് ഇത്തവണ.

എൽഡിഎഫ് സ്ഥാനാർഥി കെ.ജെ.ഷൈനിനെ പിന്തുണച്ച് 30.22% പേർ വോട്ടു ചെയ്തു. 2019ൽ എൽഡിഎഫ് സ്ഥാനാർഥി പി. രാജീവിനു ലഭിച്ചത് 33.3% വോട്ട്. ഇത്തവണ 3.07% വോട്ടിന്റെ കുറവ്. 22.23 ശതമാനം പേരാണ് എൻഡിഎ സ്ഥാനാർഥി ഡോ.കെ.എസ്. രാധാകൃഷ്ണനെ അനുകൂലിച്ച് ഇത്തവണ വോട്ടു ചെയ്തത്. 2019ൽ എറണാകുളത്ത് എൻഡിഎയുടെ അൽഫോൻസ് കണ്ണന്താനം മത്സരിച്ചപ്പോൾ നേടിയത് 14.24% വോട്ടായിരുന്നു. ഇത്തവണ 7.99% വോട്ടിന്റെ വർധനയും എൻഡിഎയ്ക്ക് എക്സിറ്റ് പോൾ പ്രവചിക്കുന്നു.

∙ ചാലക്കുടി
ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ വിജയിക്കുമെന്ന് മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ പ്രവചനം. 36.7% പേര്‍ അദ്ദേഹത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. രണ്ടാം സ്ഥാനത്ത് എൽഡിഎഫിന്റെ സി. രവീന്ദ്രനാഥാണ്. 30.95 % പേരാണ് അദ്ദേഹത്തെ അനുകൂലിച്ചത്. എൻഡിഎ സ്ഥാനാർഥി ബിഡിജെഎസിന്റെ കെ.എ.ഉണ്ണികൃഷ്ണനെ അനുകൂലിച്ച് 18.61% പേരും വോട്ടു ചെയ്തു.

എൽഡിഎഫിനും യുഡിഎഫിനും ഇത്തവണ വോട്ടു കുറയുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. 2019ൽ ബെന്നി ബഹനാന് 47.8% വോട്ടാണു ലഭിച്ചത്. ഇത്തവണ 11.1 ശതമാനത്തിന്റെ കുറവ്. എൽഡിഎഫ് സ്ഥാനാർഥി ഇന്നസന്റിന് 34.45% വോട്ടാണ് 2019 ൽ ലഭിച്ചത്. ഇത്തവണ 3.51 ശതമാനത്തിന്റെ കുറവ്. എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന് 2019ൽ ലഭിച്ചത് 15.56% വോട്ട്. ഇത്തവണ അതിൽ 3.05 ശതമാനത്തിന്റെ വർധനയുണ്ടാവുമെന്നും പ്രവചനം പറയുന്നു.

∙ ആലത്തൂർ‌
വാശിയേറിയ പോരാട്ടം നടന്ന ആലത്തൂരിൽ ഇത്തവണ എൽഡിഎഫ്–യുഡിഎഫ് ഒപ്പത്തിനൊപ്പമെന്ന് എക്സിറ്റ് പോൾ പ്രവചനം. എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണനും യുഡിഎഫ് സ്ഥാനാർഥിയും നിലവിലെ എംപിയുമായി രമ്യാ ഹരിദാസിനും 41 ശതമാനം വീതം വോട്ടു ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. എൻഡിഎ സ്ഥാനാർഥി ടി.എൻ.സരസു 17.49 ശതമാനം വോട്ടു ലഭിക്കുമെന്നാണ് പ്രവചനം.

കഴിഞ്ഞ തവണ ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് 52.37 ശതമാനം വോട്ടാണ് ലഭിച്ചത്. 2019ലേക്കാൾ 11.36 ശതമാനം വോട്ടുവിഹിതം ഇത്തവണ രമ്യയ്ക്ക് കുറയുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി പി.കെ.ബിജുവിന് 36.77 ശതമാനം വോട്ടാണ് ലഭിച്ചത്. ഇത്തവണ എൽഡിഎഫ് 4.23 ശതമാനം വോട്ടുവിഹിതം ഉയർത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണത്തേക്കാൾ 8.68 ശതമാനം വോട്ടുവിഹിതം എൽഡിഎ കൂട്ടുമെന്നും എക്സിറ്റ് പോൾ.

∙ തൃശൂർ
തൃശൂർ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് മനോരമ ന്യൂസ്–വിഎംആർ എക്സിറ്റ് പോൾ സർവേ. യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന് 37.53 ശതമാനം വോട്ടു ലഭിക്കുമെന്നും എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ 30.72 വോട്ടുകൾ നേടുമെന്നുമാണ് സർവേ ഫലം പ്രവചിക്കുന്നത്. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി 29.55 ശതമാനം വോട്ടു നേടുമെന്നും സർവേ പറയുന്നു. എൽഡിഎഫും എൻഡിഎയും തമ്മിൽ നേരിയ വോട്ടുവ്യത്യാസമാണ് സർവേ പ്രവചിക്കുന്നത്. യുഡിഎഫ‌ിന് കഴിഞ്ഞ തവണത്തേക്കാൾ 2.3 ശതമാനവും എൽഡിഎഫിന് 0.12 ശതമാനവും വോട്ടുവിഹിതം കുറയുമെന്നും പറയുന്നു. എന്നാൽ എൻഡിഎയ്ക്ക് 1.36 ശതമാനം വോട്ടുവിഹിതം കൂടുമെന്നാണ് പ്രവചനം.

2019 ൽ യുഡിഎഫ് സ്ഥാനാർഥി ടി.എൻ.പ്രതാപൻ 39.83 ശതമാനം വോട്ടു നേടിയാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി സിപിഐയുടെ രാജാജി മാത്യു തോമസ് 30.85 ശതമാനം വോട്ടു നേടിയപ്പോൾ ബിജെപിയുടെ സുരേഷ് ഗോപി 28.19 ശതമാനം വോട്ടാണ് നേടിയത്.

∙ വടകര
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യത്തിൽ കേരളത്തിലാകെ ഓളമുണ്ടാക്കിയ വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനേക്കാൾ 1.91 ശതമാനം വോട്ട് കൂടുതൽ നേടി കെ.കെ. ശൈലജ വിജയിക്കുമെന്ന് മനോരമ ന്യൂസ്–വിഎംആർ എക്സിറ്റ് പോൾ. കെ.കെ.ശൈലജയ്ക്ക് 41.56 ശതമാനം വോട്ടു ലഭിക്കുമെന്നാണ് പ്രവചനം. പോളിൽ പങ്കെടുത്ത 39.65 ശതമാനം പേർ ഷാഫിക്ക് അനുകൂലമായി വോട്ടു ചെയ്തു. എൻഡിഎ സ്ഥാനാർഥി പ്രഫുൽ കൃഷ്ണന് 17.69 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചനം,

2019ൽ യുഡിഎഫിന്റെ കെ.മുരളീധരൻ 49.42 ശതമാനം വോട്ടു നേടി വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജന് 41.47 ശതമാനം വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി വി.കെ.സജീവന് 7.52 ശതമാനം വോട്ടാണ് ലഭിച്ചത്. ഇത്തവണ എൻഡിഎ 10.18 ശതമാനം വോട്ടു വിഹിതം കൂട്ടുമെന്നാണ് പ്രവചനം.

English Summary:

Loksabha Election 2024 Manorama News-VMR Exit Poll