കാറിൽ നീന്തൽക്കുളം ഒരുക്കി വ്ലോഗറുടെ യാത്ര: വ്ലോഗർ സജുവിനെതിരെ കേസെടുത്ത് പൊലീസ്
ആലപ്പുഴ∙ കാറിൽ നീന്തൽക്കുളം ഒരുക്കി യാത്ര ചെയ്ത കലവൂർ സ്വദേശിയായ വ്ലോഗർ ടി.എസ്.സജുവിനെതിരെ (സഞ്ജു ടെക്കി– 28) സ്വീകരിച്ച നടപടികൾ സംബന്ധിച്ചു ഹൈക്കോടതിയിലും ആലപ്പുഴ മജിസ്ട്രേട്ട് കോടതിയിലും മോട്ടർവാഹന വകുപ്പ് റിപ്പോർട്ട് നൽകി. സംഭവത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി വിശദമായ റിപ്പോർട്ട് ഏഴിനകം നൽകാൻ നിർദേശിച്ചിരുന്നു.

ആലപ്പുഴ∙ കാറിൽ നീന്തൽക്കുളം ഒരുക്കി യാത്ര ചെയ്ത കലവൂർ സ്വദേശിയായ വ്ലോഗർ ടി.എസ്.സജുവിനെതിരെ (സഞ്ജു ടെക്കി– 28) സ്വീകരിച്ച നടപടികൾ സംബന്ധിച്ചു ഹൈക്കോടതിയിലും ആലപ്പുഴ മജിസ്ട്രേട്ട് കോടതിയിലും മോട്ടർവാഹന വകുപ്പ് റിപ്പോർട്ട് നൽകി. സംഭവത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി വിശദമായ റിപ്പോർട്ട് ഏഴിനകം നൽകാൻ നിർദേശിച്ചിരുന്നു. അതിനിടെ, സജുവിനെതിരെ മണ്ണഞ്ചേരി പൊലീസ് കേസെടുത്തു. മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന അപകടകരമായ ഡ്രൈവിങ്ങിനാണു കേസെടുത്തത്.
സജുവിന്റെ നിയമലംഘനങ്ങളും അതിനെതിരെ സ്വീകരിച്ച നടപടികളും ഉൾപ്പെടെയുള്ള റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ആർടിഒ: ആർ.രമണൻ അഡ്വക്കറ്റ് ജനറൽ വഴിയാണ് ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ചത്. സജു നടത്തിയ ഗതാഗത നിയമ ലംഘനങ്ങളെക്കുറിച്ച് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. സജു തന്നെ മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകളിൽ നിന്നുള്ള ദൃശ്യങ്ങളാണു പെൻഡ്രൈവിൽ കോടതിയിൽ നൽകിയത്. ഇയാളുടെ കാർ തൊണ്ടിമുതലായും ഹാജരാക്കി.
വിവാദമായ നീന്തൽക്കുള യാത്രയിൽ കാർ ഓടിച്ച സൂര്യനാരായണൻ, വണ്ടിയിലുണ്ടായിരുന്ന അഭിലാഷ് ഗോപി, സ്റ്റാൻലി ക്രിസ്റ്റഫർ എന്നിവർക്കെതിരെയും മോട്ടർ വാഹന വകുപ്പ് കേസ് എടുത്തിരുന്നു. സൂര്യനാരായണന്റെ ലൈസൻസ് റദ്ദാക്കി, വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കാൻ ശുപാർശയും നൽകി. മലപ്പുറം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച്ചിൽ സജുവും സംഘവും മൂന്നു ദിവസത്തെ ക്ലാസിൽ പങ്കെടുക്കാനും ശിക്ഷാനടപടിയായി നിർദേശിച്ചിരുന്നു. ഇത് ഒരാഴ്ചത്തേക്കു നീട്ടാൻ സ്ഥാപനം തീരുമാനിച്ചു.
സജുവിന്റെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെ കടുത്ത നടപടികളാണു മോട്ടർവാഹന വകുപ്പ് ആലോചിക്കുന്നത്. നിയമലംഘനങ്ങളുടെ പരമാവധി വിവരം ശേഖരിക്കുന്നത് ഇതിനു വേണ്ടിയാണ്. ഈ സംഭവത്തിൽ ക്ലാസും ആശുപത്രിയിലെ സേവനവും മാത്രം ശിക്ഷയായി നൽകിയാൽ പോരെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞിരുന്നു.