ന്യൂയോർക്ക്∙ മാധ്യമ ഭീമൻ റൂപർട്ട് മർഡോക്കിന് 93–ാം വയസ്സിൽ അഞ്ചാം വിവാഹം. മോളിക്യുലാർ ബയോളജിസ്റ്റായ എലീന സുക്കോവയെയാണ് (67) മർഡോക്ക് വിവാഹം

ന്യൂയോർക്ക്∙ മാധ്യമ ഭീമൻ റൂപർട്ട് മർഡോക്കിന് 93–ാം വയസ്സിൽ അഞ്ചാം വിവാഹം. മോളിക്യുലാർ ബയോളജിസ്റ്റായ എലീന സുക്കോവയെയാണ് (67) മർഡോക്ക് വിവാഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ മാധ്യമ ഭീമൻ റൂപർട്ട് മർഡോക്കിന് 93–ാം വയസ്സിൽ അഞ്ചാം വിവാഹം. മോളിക്യുലാർ ബയോളജിസ്റ്റായ എലീന സുക്കോവയെയാണ് (67) മർഡോക്ക് വിവാഹം ചെയ്തത്. കലിഫോർണിയയിൽ  മർഡോക്കിന്റെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകൾ നേരത്തേ പുറത്തുവന്നിരുന്നു.

യുഎസ് ഫുട്ബോൾ ടീമായ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സ് ഉടമ റോബർട്ട് ക്രാഫ്റ്റും ഭാര്യ ഡാന ബ്ലംബെർഗും ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. 1956-ൽ ഓസ്‌ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡന്റായ പട്രീഷ്യ ബുക്കറുമായിട്ടായിരുന്നു  മർഡോക്കിന്റെ ആദ്യ വിവാഹം. 1960-ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് മാധ്യമപ്രവർത്തക അന്ന ടൊർവിനെ വിവാഹം കഴിച്ചു. 1999-ൽ വിവാഹമോചനം നേടി. അതിനുശേഷം വെൻഡി ഡെങ്ങിനെ വിവാഹം കഴിച്ചു. 2013-ൽ ഇവരുമായും വേർപിരിഞ്ഞു.

ADVERTISEMENT

2016-ൽ മോഡൽ ജെറി ഹാളിനെയാണ് വിവാഹം കഴിച്ചത്. 2021-ൽ ഈ ബന്ധവും ഒഴിഞ്ഞു. മർഡോക്കിന് ആറ് മക്കളുണ്ട്. ഓസ്‌ട്രേലിയൻ വംശജനായ മർഡോക്കിന്റേതാണ് ദ് വാൾ സ്ട്രീറ്റ് ജേണൽ, ഫോക്‌സ് ന്യൂസ് തുടങ്ങിയവ. ഫോബ്‌സ്  പട്ടിക പ്രകാരം 20 ബില്യൻ ഡോളറിലധികമാണു  മർഡോക്കിന്റെ ആസ്തി.

English Summary:

Rupert Murdoch Marries For Fifth Time At Age Of 93