എറണാകുളത്ത് ഹൈബീം; നിലംതൊടാതെ എൽഡിഎഫ്
കൊച്ചി∙ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. സിപിഎമ്മിന്റെ കെ.ജെ. ഷൈനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎയുടെ ഡോ. കെ.എസ്.രാധാകൃഷ്ണൻ ഇവിടെ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ 1.75 ലക്ഷം വോട്ടുകൾക്കായിരുന്നു ഹൈബി ഈഡന്റെ വിജയം.

കൊച്ചി∙ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഹൈബി ഈഡൻ വമ്പൻ വിജയം. യുഡിഎഫ് കണക്കുക്കൂട്ടലുകളെയും തെറ്റിച്ച് 2,50,385 വോട്ടുകൾക്കാണ് ഹൈബി മണ്ഡലം പിടിച്ചത്. കഴിഞ്ഞ തവണ 1,69,153 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഹൈബിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ 5 വർഷത്തെ ഹൈബിയുടെ വികസനപ്രവർത്തനങ്ങൾക്ക് ജനം നൽകിയ വോട്ടാണ് വൻ വിജയമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.
എതിർസ്ഥാനാർഥി കെ.ജെ.ഷൈൻ കാര്യമായ നേട്ടമുണ്ടാക്കാത്തത് എൽഡിഎഫ് ക്യാംപിന് ക്ഷീണമായി. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചിട്ടും ഷൈനിക്ക് വിജയിക്കാനായില്ല. എൻഡിഎ സ്ഥാനാർഥി ഡോ. കെ.എസ്.രാധാകൃഷ്ണനും യുഡിഎഫ് ക്യാംപുകളിൽ വലിയ വിള്ളലുണ്ടാക്കാനായില്ല.