തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ല; പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുന്നുവെന്ന് കെ. മുരളീധരൻ
തൃശൂർ∙ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്നും തൽക്കാലം പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെന്നും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി ആയിരുന്ന കെ.മുരളീധരൻ. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തനിക്കായി തൃശൂരിൽ എത്തിയില്ല. തൃശൂരിൽ ഏകോപനമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സംഘടനസംവിധാനം സംസ്ഥാനത്ത്

തൃശൂർ∙ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്നും തൽക്കാലം പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെന്നും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി ആയിരുന്ന കെ.മുരളീധരൻ. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തനിക്കായി തൃശൂരിൽ എത്തിയില്ല. തൃശൂരിൽ ഏകോപനമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സംഘടനസംവിധാനം സംസ്ഥാനത്ത് മൊത്തത്തിൽ പ്രയാസത്തിലാണെന്നും മുരളീധരൻ തുറന്നടിച്ചു.
‘‘എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽ എനിക്ക് ദുഖമില്ലായിരുന്നു. ഞാൻ എന്നും കോൺഗ്രസിന്റെ സാദാ പ്രവർത്തകനായിരിക്കും. തൃശൂരിൽ കുരുതി കൊടുക്കാൻ ഞാൻ നിന്നുകൊടുക്കേണ്ട കാര്യമില്ലായിരുന്നു. പത്മജ പാർട്ടിയിൽ നിന്നും പോകുന്നു ഇവിടെ എന്തോ മലമറിക്കാൻ പോകുന്നുവെന്ന് പറഞ്ഞു. ആ വെല്ലുവിളി ഞാൻ ഏറ്റെടുത്തുത തൃശൂർ എനിക്ക് രാശിയില്ലാത്ത സ്ഥലമാണ്’’ – മുരളീധരൻ പറഞ്ഞു.