ട്വന്റി20യുടെ വലയിൽ കുടുങ്ങാതെ ബെന്നി ബഹനാൻ; കുന്നത്തുനാട്ടിലും ഭൂരിപക്ഷം, ചാർളി പോളിന് 11.11% വോട്ട്
കൊച്ചി∙ ട്വന്റി20 വിരിച്ച വലയിൽ കുടുങ്ങാതെ സ്വന്തം ശക്തികേന്ദ്രങ്ങളിൽ ശ്രദ്ധയുറപ്പിച്ച ബെന്നി ബഹനാന് ഭൂരിപക്ഷം കുറഞ്ഞെങ്കിലും ചാലക്കുടി മണ്ഡലത്തിൽ അഭിമാനാർഹമായ വിജയം. തൃശൂര്‍, എറണാകുളം ജില്ലകളിലായി കിടക്കുന്ന മണ്ഡലമാണ് ചാലക്കുടി. ബെന്നി ബെഹനാന് ഇത്തവണ ലഭിച്ചത് 39,41,71 വോട്ടുകൾ. കഴിഞ്ഞ തവണ
കൊച്ചി∙ ട്വന്റി20 വിരിച്ച വലയിൽ കുടുങ്ങാതെ സ്വന്തം ശക്തികേന്ദ്രങ്ങളിൽ ശ്രദ്ധയുറപ്പിച്ച ബെന്നി ബഹനാന് ഭൂരിപക്ഷം കുറഞ്ഞെങ്കിലും ചാലക്കുടി മണ്ഡലത്തിൽ അഭിമാനാർഹമായ വിജയം. തൃശൂര്‍, എറണാകുളം ജില്ലകളിലായി കിടക്കുന്ന മണ്ഡലമാണ് ചാലക്കുടി. ബെന്നി ബെഹനാന് ഇത്തവണ ലഭിച്ചത് 39,41,71 വോട്ടുകൾ. കഴിഞ്ഞ തവണ
കൊച്ചി∙ ട്വന്റി20 വിരിച്ച വലയിൽ കുടുങ്ങാതെ സ്വന്തം ശക്തികേന്ദ്രങ്ങളിൽ ശ്രദ്ധയുറപ്പിച്ച ബെന്നി ബഹനാന് ഭൂരിപക്ഷം കുറഞ്ഞെങ്കിലും ചാലക്കുടി മണ്ഡലത്തിൽ അഭിമാനാർഹമായ വിജയം. തൃശൂര്‍, എറണാകുളം ജില്ലകളിലായി കിടക്കുന്ന മണ്ഡലമാണ് ചാലക്കുടി. ബെന്നി ബെഹനാന് ഇത്തവണ ലഭിച്ചത് 39,41,71 വോട്ടുകൾ. കഴിഞ്ഞ തവണ
കൊച്ചി∙ ട്വന്റി20 വിരിച്ച വലയിൽ കുടുങ്ങാതെ സ്വന്തം ശക്തികേന്ദ്രങ്ങളിൽ ശ്രദ്ധയുറപ്പിച്ച ബെന്നി ബഹനാന് ഭൂരിപക്ഷം കുറഞ്ഞെങ്കിലും ചാലക്കുടി മണ്ഡലത്തിൽ അഭിമാനാർഹമായ വിജയം. തൃശൂര്‍, എറണാകുളം ജില്ലകളിലായി കിടക്കുന്ന മണ്ഡലമാണ് ചാലക്കുടി. ബെന്നി ബെഹനാന് ഇത്തവണ ലഭിച്ചത് 39,41,71 വോട്ടുകൾ. കഴിഞ്ഞ തവണ ലഭിച്ചത് 4,73,444 വോട്ടുകൾ. കുറഞ്ഞത് 68,520 വോട്ടുകള്‍. ഇത്തവണ ലഭിച്ച ഭൂരിപക്ഷമായ 63,754 വോട്ടുകളേക്കാളും കൂടുതൽ വോട്ടുകള്‍ നഷ്ടം. വോട്ട് ശതമാനത്തിന്റെ കണക്കിലാണെങ്കിൽ കഴിഞ്ഞ തവണ 47.81 ആയിരുന്നു എങ്കില്‍ ഇത്തവണ അത് 41.44 ആയി കുറഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ 6.37 ശതമാനം വോട്ടുകളുടെ കുറവ്. ഒരുലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ച ട്വന്റി20 സ്ഥാനാര്‍ഥിയാണു ബെന്നിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമായ 1,32,272ൽനിന്ന് പകുതിയിൽ താഴെയായി കുറച്ചത്.
ചാലക്കുടിയിൽ പക്ഷേ ഇടതുപക്ഷത്തിനു വോട്ട് ശതമാനം നേരിയ തോതിൽ കൂടിയെങ്കിലും വോട്ട് വിഹിതത്തിൽ കുറവുണ്ടായി. കഴിഞ്ഞ തവണ ചാലക്കുടിയിൽ മത്സരിച്ച, അന്തരിച്ച നടൻ ഇന്നസെന്റ് നേടിയ വോട്ട് ശതമാനം 34.35ഉം വോട്ട് 3,41,170ഉം ആയിരുന്നു. ഇത്തവണ പക്ഷേ ഇടതു സ്ഥാനാർഥി പ്രഫ. സി.രവീന്ദ്രനാഥ് 33,0417 വോട്ടുകളാണ് (34.73%) കരസ്ഥമാക്കിയത്.
എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ബിഡിജെഎസ് നേതാവ് കെ.എ.ഉണ്ണികൃഷ്ണന് കാര്യമായ ചലനം മണ്ഡലത്തിലുണ്ടാക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ തവണ ബിജെപിയുടെ എ.എൻ.രാധാകൃഷ്ണൻ നേടിയത് 1,28,996 വോട്ടുകളും ശതമാനക്കണക്കിൽ 15.60ഉം ആയിരുന്നു. ഉണ്ണികൃഷ്ണന് വോട്ട് ശതമാനവും (11.18%) വോട്ടും (1,064,00) കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞു.
കഴിഞ്ഞ തവണ മത്സരരംഗത്തില്ലാതിരുന്ന ട്വന്റി20 പാർട്ടി ഇത്തവണ ചാർളി പോളിനെ സ്ഥാനാർഥിയാക്കിയതാണു ചാലക്കുടി മണ്ഡലത്തിലുണ്ടാക്കിയ വ്യത്യാസം. 1,05,642 വോട്ടുകളാണ് ചാർളി പോൾ ഇത്തവണ നേടിയത് (11.11%). ചാർളി പോളിനു ലഭിച്ച ഭൂരിഭാഗം വോട്ടുകളും ചോർന്നത് യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാന്റേതും.
അതേസമയം, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച ചാലക്കുടി, പെരുമ്പാവൂർ, അങ്കമാലി, ആലുവ മണ്ഡലങ്ങൾക്കു പുറമെ ഇടതുപക്ഷം വിജയിച്ച കുന്നത്തുനാട്ടിലും ഭൂരിപക്ഷം ഉറപ്പിക്കാനായതാണ് ബെന്നി ബെഹനാന്റെ വിജയത്തിലേക്കു നയിച്ചത്. 2021ൽ ഇടതുപക്ഷം വിജയിച്ച കയ്പമംഗംലം, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിനാണ് ഇത്തവണ മുന്‍തൂക്കം.
∙ കയ്പമംഗലം (ഇടത്)
ബെന്നി ബെഹനാന്‍ – 47,598
പ്രഫ. സി.രവീന്ദ്രനാഥ് – 58,286
കെ.എ.ഉണ്ണികൃഷ്ണൻ – 19,077
ചാർളി പോൾ – 2648
∙ കൊടുങ്ങല്ലൂർ (ഇടത്)
ബെന്നി ബെഹനാൻ – 51,725
പ്രഫ. സി.രവീന്ദ്രനാഥ് – 52,091
കെ.എ.ഉണ്ണികൃഷ്ണൻ – 23,836
ചാർളി പോൾ – 6560
∙ ചാലക്കുടി (കോൺഗ്രസ്)
ബെന്നി ബെഹനാൻ – 56,502
പ്രഫ. സി.രവീന്ദ്രനാഥ് – 50,786
കെ.എ.ഉണ്ണികൃഷ്ണൻ – 14,185
ചാർളി പോൾ – 10,438
∙ പെരുമ്പാവൂർ (കോൺഗ്രസ്)
ബെന്നി ബെഹനാൻ – 55,873
പ്രഫ. സി.രവീന്ദ്രനാഥ് – 41,923
കെ.എ.ഉണ്ണികൃഷ്ണൻ – 15,189
ചാർളി പോൾ – 17,149
∙ അങ്കമാലി (കോൺഗ്രസ്)
ബെന്നി ബെഹനാൻ – 57,791
പ്രഫ. സി.രവീന്ദ്രനാഥ് – 40, 924
കെ.എ.ഉണ്ണികൃഷ്ണൻ – 9869
ചാർളി പോൾ – 11,371
∙ ആലുവ (കോൺഗ്രസ്)
ബെന്നി ബെഹനാൻ – 68,204
പ്രഫ. സി.രവീന്ദ്രനാഥ് – 44,283
കെ.എ.ഉണ്ണികൃഷ്ണൻ – 15,414
ചാർളി പോൾ – 10,691
∙ കുന്നത്തുനാട് (ഇടത്)
ബെന്നി ബെഹനാൻ – 52,523
പ്രഫ. സി.രവീന്ദ്രനാഥ് – 39,089
കെ.എ.ഉണ്ണികൃഷ്ണൻ – 8145
ചാർളി പോൾ – 46,163
ട്വന്റി 20 തട്ടകമായ കുന്നത്തുനാട്ടിൽ ബെന്നി ബെഹനാൻ 6360 വോട്ടുകളാണ് ചാർളി പോളിനെക്കാൾ കൂടുതൽ നേടിയത്. ഇവിടെ രണ്ടാമത് എത്തിയത് ട്വന്റി20 പാർട്ടിയാണ് എന്നു കാണാം. ആലുവ, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി മണ്ഡലങ്ങളിൽ ശരാശരി 12,000 വോട്ടുകളോളം ഇടതുസ്ഥാനാർഥിയേക്കാൾ കൂടുതല്‍ നേടിയതാണ് വിജയത്തിനു കാരണമായത്. കയ്പമംഗലത്ത് 10,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം പ്രഫ. രവീന്ദ്രനാഥിന് ലഭിക്കുകയും ചെയ്തു.