അഗ്നിപഥ് പദ്ധതി പുനഃപരിശോധിച്ചേക്കും; ജെഡിയുവിന്റെ സമ്മർദത്തിൽ ബിജെപി വഴങ്ങിയക്കും
ന്യൂഡൽഹി∙ ജെഡിയുവിന്റെ സമ്മർദത്തിനു പിന്നാലെ സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതിനുള്ള അഗ്നിപഥ് പദ്ധതി ബിജെപി പുനഃപരിശോധിച്ചേക്കുമെന്ന് സൂചന. അഗ്നിപഥ് പദ്ധതിയിൽ ഒട്ടേറെ പോരായ്മകളുണ്ടെന്നും അതിൽ ഒരു വിഭാഗം വോട്ടർമാർ അസ്വസ്ഥരാണെന്നും നേരത്തെ ജെഡിയു വ്യക്തമാക്കിയിരുന്നു. പോരായ്മകൾ വിശദമായി ചർച്ച ചെയ്ത് നീക്കം ചെയ്യണമെന്നും ജെഡിയു

ന്യൂഡൽഹി∙ ജെഡിയുവിന്റെ സമ്മർദത്തിനു പിന്നാലെ സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതിനുള്ള അഗ്നിപഥ് പദ്ധതി ബിജെപി പുനഃപരിശോധിച്ചേക്കുമെന്ന് സൂചന. അഗ്നിപഥ് പദ്ധതിയിൽ ഒട്ടേറെ പോരായ്മകളുണ്ടെന്നും അതിൽ ഒരു വിഭാഗം വോട്ടർമാർ അസ്വസ്ഥരാണെന്നും നേരത്തെ ജെഡിയു വ്യക്തമാക്കിയിരുന്നു. പോരായ്മകൾ വിശദമായി ചർച്ച ചെയ്ത് നീക്കം ചെയ്യണമെന്നും ജെഡിയു ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.
പുതിയ മന്ത്രിസഭ അധികാരമേറ്റയുടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ജെഡിയുവിന്റെ ആശങ്ക പരിഗണിക്കുമെന്നും സഖ്യകക്ഷി മര്യാദകൾ പാലിക്കുമെന്നുമാണ് ഇക്കാര്യത്തിൽ ബിജെപി നിലപാട്. പദ്ധതിയിൽ മാറ്റം വേണമെന്ന് എൽജെപി(റാം വിലാസ്) പാർട്ടിയും ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഗ്നിവീരന്മാർക്ക് 15 വർഷത്തേക്ക് നിയമനം, സാധാരണ സൈനികർക്ക് തുല്യമായുള്ള സാമ്പത്തിക സഹായം എന്നിവയടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചേക്കും. നിലവിൽ 4 വർഷത്തെ സേവനത്തിനുശേഷം മികവ് പരിഗണിച്ച് 25% പേരെ മാത്രം 15 വർഷത്തേക്ക് നിയമിക്കുമെന്നാണ് പദ്ധതിയിൽ പറയുന്നത്. സേവനകാലത്ത് സൈനികർ വീരമൃത്യു വരിക്കുകയോ പരുക്കേൽക്കുകയോ ചെയ്താൽ മറ്റു സൈനികർക്ക് ലഭിക്കുന്ന അത്രയും ആനുകൂല്യങ്ങൾ അഗ്നിവീരന്മാർക്ക് ഉണ്ടാവില്ലെന്നും പുതിയ പദ്ധതിയിൽ വ്യവസ്ഥ ചെയ്തിരുന്നു.