പറന്നുയര്‍ന്നതിനു പിന്നാലെ എന്‍ജിനിൽ തീ; എയര്‍ കാനഡ വിമാനം നിലത്തിറക്കി
ഒന്റാറിയോ ∙ ടൊറന്റോ പിയേഴ്‌സണ്‍ രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്നു പറന്നുയര്‍ന്ന എയര്‍ കാനഡ വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു.

ഒന്റാറിയോ ∙ ടൊറന്റോ പിയേഴ്‌സണ്‍ രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്നു പറന്നുയര്‍ന്ന എയര്‍ കാനഡ വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോൾ ജീവനക്കാരുടെയും വിമാനത്തിലെ പൈലറ്റുമാരുടെയും സമയോചിത ഇടപെടൽ അപകടം ഒഴിവാക്കി.
വെള്ളിയാഴ്ച പറന്നുയര്‍ന്ന ഉടനെയാണ് ബോയിങ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിച്ചത്. പാരീസിലേക്കുള്ള വിമാനമായിരുന്നു. റണ്‍വേയില്‍ നിന്നു പറന്നുയരുമ്പോള്‍ വിമാനത്തിന്റെ വലത് എന്‍ജിനില്‍നിന്നു തീപ്പൊരി ഉണ്ടായത് എയര്‍ ട്രാഫിക് കണ്‍ട്രോൾ വിമാന ജീവനക്കാരെ അറിയിക്കുകയായിരുന്നു.
വിമാനം ഉടനെ നിലത്തിറക്കി. 389 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എന്‍ജിനു തീപിടിച്ചതിന്റെ വിഡിയോ ബഹിരാകാശ യാത്രികന്‍ ക്രിസ് ഹാഡ്ഫീല്‍ഡ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. പൈലറ്റുമാരെയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെയും അദ്ദേഹം അഭിനന്ദിച്ചു.