തിരുവനന്തപുരം∙ രാജ്യത്താകെ ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിച്ചപ്പോഴും പ്രബുദ്ധമായ കേരളത്തില്‍ അവര്‍ക്ക് അക്കൗണ്ടു തുറക്കാന്‍ കഴിഞ്ഞത് ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ മതേതരശക്തികള്‍ ഗൗരവത്തോടെ കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനവിധി കൃത്യമായ മുന്നറിയിപ്പാണ്. പലവട്ടം ജനങ്ങള്‍

തിരുവനന്തപുരം∙ രാജ്യത്താകെ ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിച്ചപ്പോഴും പ്രബുദ്ധമായ കേരളത്തില്‍ അവര്‍ക്ക് അക്കൗണ്ടു തുറക്കാന്‍ കഴിഞ്ഞത് ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ മതേതരശക്തികള്‍ ഗൗരവത്തോടെ കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനവിധി കൃത്യമായ മുന്നറിയിപ്പാണ്. പലവട്ടം ജനങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ രാജ്യത്താകെ ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിച്ചപ്പോഴും പ്രബുദ്ധമായ കേരളത്തില്‍ അവര്‍ക്ക് അക്കൗണ്ടു തുറക്കാന്‍ കഴിഞ്ഞത് ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ മതേതരശക്തികള്‍ ഗൗരവത്തോടെ കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനവിധി കൃത്യമായ മുന്നറിയിപ്പാണ്. പലവട്ടം ജനങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ രാജ്യത്താകെ ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിച്ചപ്പോഴും പ്രബുദ്ധമായ കേരളത്തില്‍ അവര്‍ക്ക് അക്കൗണ്ടു തുറക്കാന്‍ കഴിഞ്ഞത് ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ മതേതരശക്തികള്‍ ഗൗരവത്തോടെ കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനവിധി കൃത്യമായ മുന്നറിയിപ്പാണ്. പലവട്ടം ജനങ്ങള്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. തിരുത്തി മുന്നോട്ടുപോയില്ലെങ്കില്‍ ഇനിയും ശിക്ഷിക്കപ്പെടുമെന്നും ബിനോയ് വിശ്വം മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കമ്യൂണിസ്റ്റ് നേതാക്കള്‍ സാമൂഹിക അംഗീകാരം നേടിയെടുത്തത് ജനങ്ങളുമായുള്ള അവരുടെ ബന്ധത്തിന്റെ അടിത്തറയിലാണെന്നും ആ ശൈലിക്ക് മാറ്റം വന്നിട്ടുണ്ടോ എന്ന് താൻ ഉൾപ്പെടെ ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

∙ബിജെപി ആദ്യമായി കേരളത്തില്‍ ലോക്‌സഭയില്‍ അക്കൗണ്ട് തുറന്ന സാഹചര്യത്തെ പാര്‍ട്ടി എങ്ങനെ വിലയിരുത്തുന്നു? 

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് ഒരു വലിയ രാഷ്ട്രീയ വെല്ലുവിളിയാണ്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു കേരളം ഗൗരവപൂര്‍വം ചിന്തിക്കണം. എല്ലാ മതേതരശക്തികളും അതേപ്പറ്റി ചിന്തിക്കണം. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അത് വിലയിരുത്തേണ്ട കടമയുണ്ട്. കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയ സംസ്‌കാരത്തെയും മതേതരമൂല്യങ്ങളെയും അത്രയധികം വെറുക്കുകയും ഭയക്കുകയും ചെയ്യുന്നവരാണ് ആര്‍എസ്എസും ബിജെപിയും. അതുപോലെ ഒരു തീവ്ര വലതുപക്ഷ, വര്‍ഗീയവാദ പാര്‍ട്ടി കേരളത്തില്‍നിന്നു പാര്‍ലമെന്റിലേക്ക് അക്കൗണ്ടു തുറന്നാല്‍ അതിന്റെ പ്രത്യാഘാതം ചെറുതല്ല. എന്തുകൊണ്ട് അത് ഉണ്ടായി എന്നു ചിന്തിക്കാന്‍ ഞങ്ങള്‍ക്കെല്ലാം കടമയുണ്ട്. സിപിഐ അതിനെ ഗൗരവമായി കാണും. എന്തെങ്കിലും വ്യാഖ്യാന സാമര്‍ഥ്യം കൊണ്ടോ വിശകലന പാടവം കൊണ്ടോ അതിനെ നിസാരവല്‍ക്കരിക്കുന്നില്ല. വന്‍തോതില്‍ കോണ്‍ഗ്രസ് വോട്ട് ബിജെപിയിലേക്കു ചോര്‍ന്നിട്ടുണ്ട്. ഞങ്ങളുടെ ഭാഗത്തുനിന്നും പോയിട്ടുണ്ട്. 

ADVERTISEMENT

∙പന്ന്യന്‍ രവീന്ദ്രനെ പോലെ ജനസ്വാധീനമുള്ള നേതാവു മത്സരിച്ചിട്ടും തിരുവനന്തപുരത്ത് മൂന്നിടത്ത് രാജീവ് ചന്ദ്രശേഖര്‍ ഒന്നാമതെത്തി

സിപിഐ മല്‍സരിച്ച മണ്ഡലം എന്ന രീതിയില്‍ അതിനെ കാണേണ്ടതില്ല. കേരളത്തില്‍ പൊതുവെ ബിജെപിയെ പോലെ ഒരു പാര്‍ട്ടി ഇത്രയും വലിയ ഒരു രാഷ്ട്രീയ കടന്നുകയറ്റം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് ചര്‍ച്ച വേണ്ടത്. നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയിലാകെ ബിജെപി തകര്‍ന്നു. ശക്തികേന്രങ്ങള്‍ പലതും ബിജെപിക്കു നഷ്ടപ്പെട്ടു പോയി. അയോധ്യയില്‍ പോലും ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിച്ചു. മോദിയെ ജനങ്ങള്‍ മുട്ടുകുത്തിച്ചു. ഇന്ത്യയുടെ മഹത്തായ എല്ലാ സാംസ്‌കാരിക, രാഷ്ട്രീയ മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കാന്‍ രാജ്യത്തെ ജനതയ്ക്കു കഴിഞ്ഞു. അതിന്റെ ഫലമായി ബിജെപി രാജ്യവ്യാപകമായി പരാജയപ്പെട്ടു. അവരുടെ വിജയം എന്നതു സാങ്കേതികം മാത്രമാണ്. രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ അവര്‍ പരാജയപ്പെട്ടു. രാജ്യമാകെ അങ്ങനെ സംഭവിക്കുമ്പോഴും പ്രബുദ്ധമായ, ഇടതുപക്ഷ മതേതര ശക്തികള്‍ക്ക് ഇത്രമാത്രം സ്വാധീനവും ആഴത്തില്‍ വേരുമുള്ള കേരളത്തില്‍ ആ ബിജെപിക്ക് ഒരു സീറ്റ് ജയിക്കാന്‍ കഴിയുകയും പലയിടത്തും മുന്നേറ്റം നടത്താനും കഴിഞ്ഞു. 11നിയമസഭാ മണ്ഡലങ്ങളിൽ അവര്‍ ഒന്നാമതെത്തി. അതിനെയെല്ലാം ഗൗരവമായി കാണണം. വെറുതെ വര്‍ത്തമാനം പറഞ്ഞിട്ടു കാര്യമില്ല. അതിന്റെ കാരണങ്ങള്‍ കണ്ടെത്തി തിരുത്തി മുന്നോട്ടു പോകണം. ഇടതുപക്ഷം ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. എന്തുകൊണ്ട് ജനങ്ങള്‍ക്ക് ഇടതുപക്ഷത്തെ പഴയതുപോലെ കാണാന്‍ കഴിയുന്നില്ലെന്ന് സംബന്ധിച്ച് ആത്മപരിശോധന നടത്തണം. വിശദമായ പരിശോധന സ്വയം വിമര്‍ശനാത്മകം ആയിരിക്കണം. 

∙കേരളത്തില്‍ ഉണ്ടായ തിരിച്ചടിക്ക് ഭരണവിരുദ്ധ വികാരം ഒരു ഘടകമാണെന്നും വിമര്‍ശനമുണ്ട്

ആ ഭാഗവും അവഗണിക്കാന്‍ കഴിയില്ല. ഭരണത്തിന്റെ ഭാഗത്തേക്കു നോക്കേണ്ടതില്ല എന്നു ചിന്തിക്കാന്‍ ഞങ്ങളില്ല. ഭരണത്തെപ്പറ്റി ജനങ്ങളുടെ മനസിലുള്ള വിമര്‍ശനവും പ്രതിഫലിച്ചു കാണും. അതിനെയും മുന്‍വിധിയോടെ അല്ലാതെ ഹൃദയപൂര്‍വം കാണണം. തിരുത്തലാണ് വേണ്ടത്. തിരുത്താന്‍ നില്‍ക്കുന്ന ഇടതുപക്ഷം യാഥാര്‍ഥ്യങ്ങളെ അങ്ങനെ തന്നെ കാണണം. ജനങ്ങളുടെ വിധിയെഴുത്ത് എന്ന നിലയില്‍ ഗൗരവപൂര്‍വം പഠിക്കണം. ജനവിധിയെ  പരിധികളില്ലാതെ വിലയിരുത്തുന്നതാണ് ഇടതിനെ ഇടതാക്കുന്നത്. ഭരണത്തിന്റെ മുന്നിലുള്ള ജനങ്ങളുടെ അഭിപ്രായം കൂടിയാണിതെന്നും കാണാന്‍ മടിക്കേണ്ട കാര്യമില്ല. തിരുത്തല്‍ എന്നു പറയുമ്പോള്‍ അതില്‍ വരവരയ്‌ക്കേണ്ട കാര്യമില്ല. ഞങ്ങളുടെ ജീവിതശൈലിയില്‍, സംസാരശൈലിയില്‍, പൊതുപ്രവര്‍ത്തന ശൈലിയില്‍ എല്ലാം എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നു ചിന്തിക്കണം. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് അതു ചെയ്യുക. അതിന്റെ ഭാഗമായി ഞങ്ങള്‍ നയിക്കുന്ന ഒരു ഭരണത്തില്‍ എന്തെങ്കിലും തിരുത്തല്‍ വേണമോ എന്നും ചിന്തിക്കാന്‍ മടി കാണിക്കരുത്. 

ADVERTISEMENT

∙ഇടതുനേതാക്കളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല എന്നു ജനം കരുതുന്ന പല കാര്യങ്ങളുമാണ് അടുത്തിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള വിഷയങ്ങളും കേസുകളും തിരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് കരുതുന്നുണ്ടോ? 

കമ്യൂണിസ്റ്റ് നേതാക്കള്‍ കേരളത്തില്‍ സാമൂഹിക അംഗീകാരം നേടിയെടുത്തത് ജനങ്ങളുമായുള്ള അവരുടെ ബന്ധത്തിന്റെ അടിത്തറയിലാണ്. ആ ബന്ധം ഏറ്റവും ദൃഢമായിരുന്നു. ജനങ്ങള്‍ക്ക് അവരെ വിശ്വാസമായിരുന്നു. അവരാണ് നേരായ മനുഷ്യരെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ആ ബോധ്യം കെട്ടിച്ചമച്ച ഒന്നല്ല. ജനങ്ങള്‍ നോക്കിക്കണ്ട് അനുഭവിച്ച് എടുത്ത തീരുമാനമായിരുന്നു അത്. അങ്ങനെ ഒരു വിശ്വാസത്തിന്റെ പുറത്താണ് ഇടതുപക്ഷം, ഞങ്ങളും സിപിഎമ്മും എല്ലാം ഇവിടെ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് അപ്പുറത്തേക്ക് വളര്‍ന്നുവന്നത്. കമ്യൂണിസ്റ്റുകാരാണ് അവര്‍, അവര്‍ ശരിയാണ് ചെയ്യുന്നത്, അവര്‍ വേറെ വഴിക്കു പോകില്ല, അവര്‍ ഒന്നു പറയുകയും വേറെ ചെയ്യുകയും ചെയ്യില്ല എന്നൊക്കെയുള്ള വിശ്വാസം ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. ആ അവസ്ഥയ്ക്ക് ഇടിച്ചില്‍ ഉണ്ടായോ, മാറ്റം വന്നോ എന്നു ചിന്തിക്കണം. കമ്യൂണിസ്റ്റ് കടമയാണത്. ജലത്തിലെ മത്സ്യം പോലെ വേണം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടത്. ആ ശൈലിക്ക് മാറ്റം വന്നിട്ടുണ്ടോ എന്ന് ഓരോ ഇടതുപാര്‍ട്ടിയും പരിശോധിക്കണം. ഇടതുപക്ഷം തകര്‍ന്നാല്‍ സമൂഹത്തിലെ ദുര്‍ബലര്‍ക്ക് ആശയര്‍പ്പിക്കാന്‍ വേറെ ഒന്നില്ല. അതുകൊണ്ട് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം. അതിനു കഴിയുമെന്നാണ് എന്റെ വിശ്വാസം. ഞങ്ങള്‍ക്കിപ്പോഴും കേരളത്തില്‍ ശക്തമായ അടിത്തറയുണ്ട്. ഞങ്ങളുടെ സാന്നിധ്യം ജീവിതത്തിന്റെ എല്ലാ തുറകളിലുമുണ്ട്. ആ സാഹചര്യത്തില്‍ തെറ്റുകള്‍ തിരുത്തി, കുറവുകള്‍ നികത്തി, ദൗര്‍ബല്യങ്ങള്‍ അകറ്റി മുന്നോട്ടുപോകാന്‍ കഴിയും. ആ വഴിക്കുള്ള പരിശ്രമങ്ങള്‍ വൈകിയാല്‍ ഞങ്ങള്‍ ശിക്ഷിക്കപ്പെടും. ഇത് ജനങ്ങളുടെ ഒരു മുന്നറിയിപ്പാണ്. ആദ്യത്തേതല്ല, പലവട്ടം ഉണ്ടായിക്കഴിഞ്ഞു. അമാന്തം കൂടാതെ ആ വഴിക്കുള്ള ശ്രമങ്ങള്‍ നടത്തും. 

∙ഇത്തവണ ബിജെപി കൂടുതല്‍ പ്രത്യക്ഷമായി രംഗത്തുണ്ടായിരുന്നു. തൃശൂരില്‍ പൂരവുമായി ബന്ധപ്പെട്ടു പോലും വിവാദമുണ്ടായി. അതു മുന്‍കൂട്ടി കാണാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായോ. ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചുകൊടുക്കാന്‍ ഡീല്‍ ഉണ്ടായിരുന്നുവെന്ന ആരോപണം

അങ്ങനെ കരുതുന്നില്ല. ഡീല്‍ എന്നതൊക്കെ നിരുത്തരവാദപരമായ പ്രസ്താവനയാണ്. 

English Summary:

Binoy Viswam respond after Loksabha elections 2024