പഠിക്കാനും അറിയാനുമുള്ള താൽപര്യം വളർത്തിയാലേ കരിയറിൽ ഉയർച്ച നേടാനാകൂ: ദിവ്യ നാനാവതി
കൊച്ചി ∙ എന്തിനെക്കുറിച്ചും പഠിക്കാനും അറിയാനുമുള്ള താൽപര്യം വളർത്തിയെടുത്താൽ മാത്രമേ കരിയറിൽ ഉയർച്ചകൾ നേടാനാകൂവെന്നു യുണൈറ്റഡ് എയർലൈൻസ് ഇന്ത്യ നോളജ് സെന്റർ മാനേജിങ് ഡയറക്ടർ ദിവ്യ നാനാവതി. അറിയില്ല എന്ന മറുപടി അറിയാൻ ശ്രമിക്കും എന്നുള്ള ഉറപ്പു കൂടിയാകണമെന്നും രാജഗിരി കോളജിൽ നടന്ന ഗ്രാജ്വേഷൻ പരിപാടി

കൊച്ചി ∙ എന്തിനെക്കുറിച്ചും പഠിക്കാനും അറിയാനുമുള്ള താൽപര്യം വളർത്തിയെടുത്താൽ മാത്രമേ കരിയറിൽ ഉയർച്ചകൾ നേടാനാകൂവെന്നു യുണൈറ്റഡ് എയർലൈൻസ് ഇന്ത്യ നോളജ് സെന്റർ മാനേജിങ് ഡയറക്ടർ ദിവ്യ നാനാവതി. അറിയില്ല എന്ന മറുപടി അറിയാൻ ശ്രമിക്കും എന്നുള്ള ഉറപ്പു കൂടിയാകണമെന്നും രാജഗിരി കോളജിൽ നടന്ന ഗ്രാജ്വേഷൻ പരിപാടി ‘സമാവർത്തനം’ ഉദ്ഘാടനം ചെയ്ത് അവർ പറഞ്ഞു.
കൗതുകം ഉണ്ടായിരിക്കുക എന്നതും ചോദ്യം ചോദിക്കുക എന്നതും പ്രധാനമാണ്. വരുമാനം വർധിപ്പിക്കുകയാണു കമ്പനികളുടെ ആവശ്യം. അപ്പോൾ അതിനുതക്ക രീതിയിൽ സാങ്കേതികപരമായും വ്യക്തിപരമായും നമ്മുടെ കഴിവുകൾ മെച്ചപ്പെടുത്താനും ഉപയോഗപ്പെടുത്താനും സാധിക്കണം. വിമർശനങ്ങൾ പോസിറ്റീവായിരിക്കണം, മറ്റുള്ളവരെ പരിഗണിക്കുന്നതാകണം. നമുക്കു സംഭവിച്ച തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു തിരുത്തുന്നതു നമ്മളിലുള്ള വിശ്വാസം വർധിപ്പിക്കും. സത്യസന്ധതയും ആർജവവും എല്ലായ്പ്പോഴും വിജയിക്കും. ഭിന്നാഭിപ്രായങ്ങളോടു തുറന്ന മനസ്സോടെ സമീപിച്ചാൽ അതു വിജയം നേടിത്തരും എന്നാണ് തന്റെ അനുഭവമെന്നും യുണൈറ്റഡ് എയർലൈന്‍സിലെ കരിയർ വിശദീകരിച്ചു ദിവ്യ പറഞ്ഞു.
രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിന്റെയും രാജഗിരി ബിസിനസ് സ്കൂളിന്റെയും നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ, മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ ദിവ്യ വിതരണം ചെയ്തു. സിഎംഐ പ്രൊവിൻഷ്യൽ ആൻഡ് മാനേജർ ഫാ. ബെന്നി നൽക്കര അധ്യക്ഷത വഹിച്ചു. അസോഷ്യേറ്റ് ഡയറക്ടർ പ്രഫ. ബിനോയ് ജോസഫ്, രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ ഫാ. എം.ഡി.സാജു, രാജഗിരി ബിസിനസ് സ്കൂൾ ഡയറക്ടർ ആൻഡ് ഡീൻ പ്രഫ. അരുൺ ഏബ്രഹാം ഏലിയാസ്, പരീക്ഷ കൺട്രോളർമാരായ പ്രഫ. എൻ.ജോജി അലക്സ്, ദീപ്തി ലൂനാവത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ഷിന്റോ ജോസഫ്, ഫാ.ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.