ന്യൂഡൽഹി ∙ സർക്കാർ രൂപീകരണ ശ്രമങ്ങൾ ഇന്ത്യാസഖ്യം അവസാനിപ്പിച്ചിട്ടില്ലെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത

ന്യൂഡൽഹി ∙ സർക്കാർ രൂപീകരണ ശ്രമങ്ങൾ ഇന്ത്യാസഖ്യം അവസാനിപ്പിച്ചിട്ടില്ലെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സർക്കാർ രൂപീകരണ ശ്രമങ്ങൾ ഇന്ത്യാസഖ്യം അവസാനിപ്പിച്ചിട്ടില്ലെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി. ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായൊരു പാർട്ടി സർക്കാർ രൂപീകരിക്കുമ്പോൾ അവർക്ക് നന്മ വരട്ടെയെന്ന് പറയാനാവില്ല. എന്‍റെ ആശംസകൾ ഈ രാജ്യത്തിനാണെന്നും മമത പറ‍ഞ്ഞു.

കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽനിന്നു  വിട്ടുനിൽക്കാനാണ് തൃണമൂലിന്റെ തീരുമാനം. തൃണമൂലിന്റെ പാർലമെന്ററി പാർട്ടി ചെയർപഴ്സനായി മമതയെ തിരഞ്ഞെടുത്തതായി പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെടുമെന്ന് മമത മാധ്യമങ്ങളോട് പറഞ്ഞു.

ADVERTISEMENT

മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്താനാണ് നരേന്ദ്ര മോദി ആഗ്രഹിച്ചത്. കേവല ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ചർച്ച കൂടാതെയാണ് ബിജെപി ബില്ലുകൾ പാസാക്കിയത്. ഇനി അതിനു കഴിയില്ല. എൻഡിഎ സർക്കാർ എത്ര കാലം മുന്നോട്ടു പോകുമെന്ന സാഹചര്യം ഞങ്ങൾ വിലയിരുത്തുകയാണ്. ഇന്ത്യാ സഖ്യം സർക്കാർ രൂപീകരണത്തിന് നിലവിൽ അവകാശവാദം ഉന്നയിച്ചിട്ടില്ല. നാളെ ഉന്നയിക്കില്ല എന്ന് അതിനർഥമില്ല–മമത പറഞ്ഞു.

English Summary:

Mamata Banerjee said that the India allaince has not stopped its efforts to form the government

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT