ഞാൻ യുപിഎ സർക്കാരിലെ കാബിനറ്റ് മന്ത്രി, ഈ സഹമന്ത്രി സ്ഥാനം തരംതാഴ്ത്തൽ: പ്രഫുൽ പട്ടേൽ
ന്യൂഡൽഹി∙ മുൻ യുപിഎ സർക്കാരിലെ കാബിനറ്റ് പദവിയുള്ള മന്ത്രിയെന്ന നിലയിൽ, ഇത്തവണ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി അധികാരമേൽക്കുന്നത് തരംതാഴ്ത്തലിനു തുല്യമാണെന്ന് എൻസിപി അജിത് പവാർ വിഭാഗം നേതാവ് പ്രഫുൽ പട്ടേൽ. മൂന്നാം മോദി സർക്കാരിന്റെ ഭാഗമാകാനില്ലെന്ന എൻസിപി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഫുൽ

ന്യൂഡൽഹി∙ മുൻ യുപിഎ സർക്കാരിലെ കാബിനറ്റ് പദവിയുള്ള മന്ത്രിയെന്ന നിലയിൽ, ഇത്തവണ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി അധികാരമേൽക്കുന്നത് തരംതാഴ്ത്തലിനു തുല്യമാണെന്ന് എൻസിപി അജിത് പവാർ വിഭാഗം നേതാവ് പ്രഫുൽ പട്ടേൽ. മൂന്നാം മോദി സർക്കാരിന്റെ ഭാഗമാകാനില്ലെന്ന എൻസിപി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഫുൽ പട്ടേലിന്റെ പ്രതികരണം.
മന്ത്രിസഭയുടെ ഭാഗമാകുന്ന കാര്യത്തിൽ കാത്തിരിക്കാൻ തയാറാണെന്ന കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും, അവർ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും പ്രഫുൽ പട്ടേൽ വ്യക്തമാക്കി.
‘‘ഞങ്ങളുടെ പാർട്ടിക്ക് സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രിയെ ലഭിക്കുമെന്ന് ഇന്നലെ രാത്രിയാണ് അറിയിച്ചത്. ഞാൻ മുൻപ് കേന്ദ്ര സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്നു, അതിനാൽ ഈ വാഗ്ദാനം സ്വീകരിച്ചാൽ തരംതാഴ്ത്തലാകും. ഇക്കാര്യം ഞങ്ങൾ ബിജെപി നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. കുറച്ച് ദിവസം കാത്തിരിക്കാനാണ് അവർ ആവശ്യപ്പെട്ടത്. അവർ പരിഹാര നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.’’ – പ്രഫുൽ പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.