കിട്ടിയ വകുപ്പുകളിൽ സന്തോഷം; കേന്ദ്രവുമായി ന്യൂനപക്ഷങ്ങൾക്ക് പ്രശ്നമില്ല: ജോർജ് കുര്യൻ
ന്യൂഡൽഹി∙ എൻഡിഎ മന്ത്രിസഭയിൽ തനിക്കു കിട്ടിയ വകുപ്പുകളിൽ സന്തോഷമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മലയാളി ആയതു കൊണ്ടാകാം തനിക്ക് ഈ വകുപ്പുകൾ

ന്യൂഡൽഹി∙ എൻഡിഎ മന്ത്രിസഭയിൽ തനിക്കു കിട്ടിയ വകുപ്പുകളിൽ സന്തോഷമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മലയാളി ആയതു കൊണ്ടാകാം തനിക്ക് ഈ വകുപ്പുകൾ നൽകിയതെന്നും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വകുപ്പ് കിട്ടിയ ഉടൻ റെഡിമെയ്ഡായി പദ്ധതികളെപ്പറ്റി പറയാനാകില്ലെന്നും പ്രതികരിച്ചു.
കേന്ദ്ര സർക്കാരുമായി ന്യൂനപക്ഷ വിഭാഗങ്ങൾക്കു പ്രശ്നമൊന്നുമില്ല. ന്യൂനപക്ഷവുമായി അകന്നുനിന്ന് കൊണ്ട് അവരുടെ ക്ഷേമം പരിഹരിക്കാൻ കഴിയില്ല. സംസ്ഥാന സർക്കാരുമായി സഹകരിച്ചാകും പദ്ധതികൾ നടപ്പാക്കുക. യുഡിഎഫ് എംപിമാരും ജനപ്രതിനിധികളാണ്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും ജോർജ് കുര്യൻ പറഞ്ഞു.