പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതിയിൽ 3 കോടി വീടുകൾ; കേന്ദ്രമന്ത്രിസഭയുടെ ആദ്യ തീരുമാനം
ന്യൂഡൽഹി ∙ പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതിയിൽ 3 കോടി വീടുകൾ കൂടി നിർമിക്കാൻ മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം

ന്യൂഡൽഹി ∙ പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതിയിൽ 3 കോടി വീടുകൾ കൂടി നിർമിക്കാൻ മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇതുവരെ 4.21 കോടി വീടുകളാണ് നിർമിച്ചത്. ശുചിമുറികൾ, വൈദ്യുതി, എൽപിജി കണക്‌ഷൻ, ശുദ്ധജല പൈപ്പുകൾ എന്നിവയെല്ലാം ഇതിലുണ്ടാവും.
അർഹരായ കുടുംബങ്ങളുടെ എണ്ണം വർധിക്കുന്നതിനാലാണ് 3 കോടി വീടുകൾ കൂടി നിർമിക്കുന്നതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകൾ ഏതെന്നു നിശ്ചയിക്കുന്നതിനു മുൻപായിരുന്നു മന്ത്രിസഭാ യോഗം ചേർന്നത്. വകുപ്പുകൾ സംബന്ധിച്ച തർക്കം കാരണമാണ് തീരുമാനം നീണ്ടതെന്ന പ്രതിപക്ഷ ആരോപണങ്ങൾ കേന്ദ്രസർക്കാർ വൃത്തങ്ങൾ നിഷേധിച്ചു. മന്ത്രിസഭാ തീരുമാനം സംബന്ധിച്ച് വാർത്താ സമ്മേളനമുണ്ടാകുമെന്നു പിഎംഒ അറിയിച്ചെങ്കിലും പിന്നീട് അതു പിൻവലിച്ചു.