സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം
Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കർ വിദേശകാര്യം, രാജ്നാഥ് സിങ് പ്രതിരോധം, നിതിൻ ഗഡ്കരി ഉപരിതല ഗതാഗതം, നിർമല സീതാരാമൻ ധനകാര്യം എന്നീ മന്ത്രാലയങ്ങളിൽ തുടരും. കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുമാണു ലഭിച്ചത്. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തത്.
നരേന്ദ്ര മോദി, പ്രധാനമന്ത്രി
പ്രധാന നയതീരുമാനങ്ങൾ, ആണവോർജം, ബഹിരാകാശം, പഴ്സനേൽ, പൊതുപരാതി പരിഹാരവും പെൻഷനും, മറ്റു മന്ത്രിമാർക്ക് അനുവദിച്ചിട്ടില്ലാത്ത വകുപ്പുകൾ
കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും
രാജ്നാഥ് സിങ്: പ്രതിരോധം
അമിത് ഷാ: ആഭ്യന്തരം, സഹകരണം
നിതിൻ ഗഡ്കരി: ഉപരിതല ഗതാഗതം
ജെ.പി.നഡ്ഡ: ആരോഗ്യം, കുടുംബക്ഷേമം, രാസവളം
ശിവരാജ് സിങ് ചൗഹാൻ: കൃഷി, കർഷകക്ഷേമം, ഗ്രാമവികസനം
നിർമല സീതാരാമൻ: ധനം, കോർപറേറ്റ് അഫയേഴ്സ്
എസ്.ജയശങ്കർ: വിദേശകാര്യം
മനോഹർ ലാൽ ഖട്ടർ: ഭവനം, ഊർജം, നഗരവികസനം
എച്ച്.ഡി.കുമാരസ്വാമി: ഉരുക്ക്, ഖന വ്യവസായം
പീയുഷ് ഗോയൽ: വാണിജ്യം, വ്യവസായം
ധർമേന്ദ്ര പ്രധാൻ: വിദ്യാഭ്യാസം
ജിതൻ റാം മാഞ്ചി: ചെറുകിട, ഇടത്തരം വ്യവസായം
രാജീവ് രഞ്ജൻ സിങ്: പഞ്ചായത്ത് രാജ്, ഫിഷറീസ്, മൃഗസംരക്ഷണം
സർബാനന്ദ സോനോവാൾ: തുറമുഖം, ഷിപ്പിങ്, ജലം
ഡോ. വീരേന്ദ്രകുമാർ: സാമൂഹികനീതി, ശാക്തീകരണം
രാം മോഹൻ നായിഡു: വ്യോമയാനം
പ്രൾഹാദ് ജോഷി: ഭക്ഷ്യ പൊതുവിതരണം, ഉപഭോക്തൃകാര്യം , പുനരുപയോഗ ഊർജം
ജുവൽ ഓറം: ഗോത്രകാര്യം
ഗിരിരാജ് സിങ്: ടെക്സ്റ്റൈൽസ്
അശ്വിനി വൈഷ്ണവ്: റെയിൽവേ, വാർത്താവിനിമയം, ഇലക്ട്രോണിക്സ്, ഐടി
ജ്യോതിരാദിത്യ സിന്ധ്യ: കമ്യൂണിക്കേഷൻസ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ
ഭൂപേന്ദർ യാദവ്: പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം
ഗജേന്ദ്ര സിഖ് ഷെഖാവത്ത് – സാംസ്കാരികം, ടൂറിസം
അന്നപൂർണ ദേവി: വനിത, ശിശുക്ഷേമം
കിരൺ റിജിജു: പാർലമെന്ററികാര്യം, ന്യൂനപക്ഷ ക്ഷേമം
ഹർദീപ് സിങ് പുരി: പെട്രോളിയം, പ്രകൃതിവാതകം
മൻസൂഖ് മാണ്ഡവ്യ: തൊഴിൽ, യുവജനകാര്യം, കായികം
ജി.കിഷൻ റെഡ്ഡി: കൽക്കരി, ഖനി
ചിരാഗ് പാസ്വാൻ: ഭക്ഷ്യസംസ്കരണ വ്യവസായം
സി.ആർ.പാട്ടീൽ: ജലശക്തി
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ
ഡോ. ജിതേന്ദ്ര സിങ്: സയൻസ്, ടെക്നോളജി, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതല, ആണവോർജം, ബഹിരാകാശം, പഴ്സനേൽ, പൊതുപരാതി പരിഹാരവും പെൻഷനും
റാവു ഇന്ദർജിത് സിങ്: സ്റ്റാറ്റിക്സ്, പദ്ധതി നിർവഹണം, ആസൂത്രണം, സാംസ്കാരികം
അർജുൻ റാം മേഘ്‍വാൾ: നിയമവും നീതിയും, പാർലമെന്ററികാര്യം
ജാദവ് പ്രതാപ്‌റാവു ഗണപതി റാവു– ആയുഷ്, ആരോഗ്യം, കുടുംബക്ഷേമം
ജയന്ത് ചൗധരി: നൈപുണ്യ വികസനം, സംരംഭകത്വം, വിദ്യാഭ്യാസം.