പെരിയാർ മത്സ്യക്കുരുതി: സമിതി രൂപീകരിച്ച് ഹൈക്കോടതി, ദുരന്തസ്ഥലങ്ങൾ സന്ദർശിക്കും
കൊച്ചി ∙ പെരിയാറിലുണ്ടായ മത്സ്യക്കുരുതിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. മത്സ്യക്കുരുതി ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു റിപ്പോർട്ട് നൽകാനായി ഹൈക്കോടതി സമിതി രൂപീകരിച്ചു. ദുരന്തവുമായി

കൊച്ചി ∙ പെരിയാറിലുണ്ടായ മത്സ്യക്കുരുതിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. മത്സ്യക്കുരുതി ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു റിപ്പോർട്ട് നൽകാനായി ഹൈക്കോടതി സമിതി രൂപീകരിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദർശിച്ച് ഈ സമിതി റിപ്പോർട്ട് നൽകണമെന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഹർജി ജൂലൈ 3ന് വീണ്ടും പരിഗണിക്കും.
സംസ്ഥാന പരിസ്ഥിതി സെക്രട്ടറി, കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് റീജനൽ ഡയറക്ടർമാർ, അമിക്കസ് ക്യൂറി, ഹർജിക്കാരുടെ പ്രതിനിധികൾ എന്നിവരായിരിക്കണം സമിതിയിൽ ഉണ്ടാവേണ്ടത് എന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പെരിയാറിലേക്ക് വിഷം കലർന്ന അവശിഷ്ടങ്ങൾ തള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർ മേനോൻ, പെരിയാർ മലിനീകരണ വിരുദ്ധ സമിതി, അസോസിയേഷൻ ഓഫ് ഗ്രീൻ ആക്‌ഷൻ ഫോഴ്സ് എന്നിവർ നൽകിയ ഹർജികളിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.
മത്സ്യക്കുരുതിയെക്കുറിച്ച് ഫോർട്ട് കൊച്ചി സബ് കലക്ടർ തയാറാക്കിയ റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു. പെരിയാറിലുള്ള പാതാളം ഷട്ടറിൽ വൻതോതിൽ ജൈവമാലിന്യം അടിഞ്ഞ് ജലത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതാണു പ്രശ്നമെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇക്കാര്യമാണ് ദുരന്തശേഷം മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയതും. അതേസമയം, കുഫോസ് ആവട്ടെ, വെള്ളത്തിൽ രാസമാലിന്യങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. ഇതോടെ ഈ കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാണ് സബ് കലക്ടർ തന്റെ റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.