മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പ്രഖ്യാപനം നേട്ടമാക്കി ‘ഹൗസിങ്’ ഓഹരികൾ; മുന്നേറി ഹഡ്കോ, എന്‍ബിസിസി
ന്യൂഡൽഹി∙ കേന്ദ്രത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഈ ഭരണകാലയളവിലെ ആദ്യ പ്രഖ്യാപനം നേട്ടമാക്കി ഭവന നിര്‍മാണ മേഖലയിലെ ഓഹരികളുടെ കുതിപ്പ്. പ്രധാനമന്ത്രി അവാസ് യോജനയ്ക്ക് (PMAY) കീഴില്‍ നഗര, ഗ്രാമീണ മേഖലകളിലായി മൂന്ന് കോടി വീടുകള്‍ നിര്‍മ്മിക്കാനുള്ള

ന്യൂഡൽഹി∙ കേന്ദ്രത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഈ ഭരണകാലയളവിലെ ആദ്യ പ്രഖ്യാപനം നേട്ടമാക്കി ഭവന നിര്‍മാണ മേഖലയിലെ ഓഹരികളുടെ കുതിപ്പ്. പ്രധാനമന്ത്രി അവാസ് യോജനയ്ക്ക് (PMAY) കീഴില്‍ നഗര, ഗ്രാമീണ മേഖലകളിലായി മൂന്ന് കോടി വീടുകള്‍ നിര്‍മ്മിക്കാനുള്ള തീരുമാനമാണ് മോദിയുടെ നേതൃത്വത്തില്‍ ഇന്നലെ കൂടിയ ആദ്യ കാബിനറ്റ് യോഗമെടുത്തത്.
ഇതോടെ ഇന്ന് ഹൗസിംഗ് ഫിനാന്‍സ്, ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ കമ്പനികളുടെ ഓഹരികള്‍ നേട്ടം കെട്ടിപ്പൊക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന് 75 ശതമാനം ഓഹരി പങ്കാളിത്തമുള്ളതും ഹൗസിംഗ് ഫിനാന്‍സ് രംഗത്തെ പ്രമുഖരുമായ ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (ഹഡ്കോ) ഓഹരിവില 5.69 ശതമാനം ഉയര്‍ന്ന് 282.50 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. ഈ രംഗത്തെ മറ്റൊരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ബിസിസിയുടെ ഓഹരി 7.20 ശതമാനം ഉയര്‍ന്ന് 153.25 രൂപയിലെത്തി.
∙ മുന്നേറി ഇവരും
ഹോം ഫസ്റ്റ് ഫിനാന്‍സ് കമ്പനി (+8.50%), ജി.ഐ.സി ഹൗസിംഗ് ഫിനാന്‍സ് (+7.50%), ആവാസ് ഫിനാന്‍സിയേഴ്സ് (+6.60%), റിലയന്‍സ് ഹോം ഫിനാന്‍സ് (+4.84%), പിഎൻബി ഹൗസിംഗ് ഫിനാന്‍സ് (+4.32%), ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് (+2.85%) എന്നിവയും ഇന്ന് നേട്ടത്തിലേറി.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പ്രസ്റ്റീജ് എസ്റ്റേറ്റ്സ് 2.35 ശതമാനവും ഒബ്റോയ് റിയല്‍റ്റി 2.06 ശതമാനവും ഡിഎൽഎഫ് 1.70 ശതമാനവും ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് 1.59 ശതമാനവും നേട്ടത്തിലാണ് ഇന്ന് വ്യാപാരം ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭവനരഹിതര്‍ക്ക് കുറഞ്ഞചെലവില്‍ വീട് നിര്‍മിച്ച് നൽകുന്ന കേന്ദ്ര പദ്ധതിയാണ് പിഎംഎവൈ.
(ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)