ജയിലിൽ കണ്ണാടിച്ചില്ലുപയോഗിച്ച് ആത്മഹത്യാശ്രമം; ചൈനീസ് പൗരൻ ചികിത്സയ്ക്കിടെ മരിച്ചു
പട്ന ∙ മുസഫർപുർ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈനീസ് പൗരൻ ലി ജിയാഖി (60) ചികിത്സയ്ക്കിടെ മരിച്ചു. അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിനെ തുടർന്നാണ്

പട്ന ∙ മുസഫർപുർ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈനീസ് പൗരൻ ലി ജിയാഖി (60) ചികിത്സയ്ക്കിടെ മരിച്ചു. അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതിനെ തുടർന്നാണ് ഇയാളെ മുസഫർപുർ പൊലീസ് അറസ്റ്റ് ചെയ്തത്.
നേപ്പാൾ അതിർത്തി വഴിയാണ് ഇയാൾ മുസഫർപുരിലെത്തിയത്. യാത്രാ രേഖകളോ വീസയോ കൈവശമില്ലായിരുന്നു. ഇന്ത്യൻ കറൻസിക്കു പുറമെ ചൈന, നേപ്പാൾ കറൻസികളും ചൈനയുടെ മാപ്പും ഇയാളിൽനിന്നു പിടിച്ചെടുത്തു.
കഴിഞ്ഞ എട്ടിനു ജയിലിലെ ശുചിമുറിയിൽ കണ്ണാടിച്ചില്ലുപയോഗിച്ചു സ്വകാര്യഭാഗം മുറിച്ചാണ് ഇയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഗുരുതര പരുക്കോടെ ചികിത്സയിലായിരുന്നു.