ബാറുടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ മുൻ അഡ്മിൻ; തിരുവഞ്ചൂരിന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടിസ്
തിരുവനന്തപുരം∙ ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടിസ്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം ജവഹര്‍ നഗറിലെ ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെടുന്നത്. വിവാദ ശബ്ദരേഖ പ്രത്യക്ഷപ്പെട്ട

തിരുവനന്തപുരം∙ ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടിസ്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം ജവഹര്‍ നഗറിലെ ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെടുന്നത്. വിവാദ ശബ്ദരേഖ പ്രത്യക്ഷപ്പെട്ട ബാറുടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു.
വാട്‌സാപ്പ് അഡ്മിന്‍ സ്ഥാനത്തുനിന്നും അര്‍ജുന്‍ മാറിയെങ്കിലും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് അര്‍ജുനെ വിളിച്ചതെന്നാണ് വിശദീകരണം.
ഡ്രൈഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമായി പണം നല്‍കാന്‍ നിര്‍ദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ് അനിമോന്‍ ജില്ലയിലെ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ഓഡിയോ പുറത്തു വന്നതാണ് വിവാദമായത്