‘മുരളി തൃശൂരിലേക്കു മാറിയത് സുരേഷ് ഗോപിയെ തോൽപ്പിക്കാൻ; അദ്ദേഹത്തിന് രാഷ്ട്രീയം വിടാനാവില്ല’
കോഴിക്കോട് ∙ കെ.മുരളീധരനെ കണ്ടത് തോൽവിയുടെ കാര്യങ്ങൾ അറിയാനാണെന്നും പ്രശ്നം പാർട്ടി പരിഹരിക്കുമെന്നും എം.കെ.രാഘവൻ. മീറ്റ് ദ് പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എൻ.പ്രതാപൻ മത്സരിക്കാനില്ലെന്ന്

കോഴിക്കോട് ∙ കെ.മുരളീധരനെ കണ്ടത് തോൽവിയുടെ കാര്യങ്ങൾ അറിയാനാണെന്നും പ്രശ്നം പാർട്ടി പരിഹരിക്കുമെന്നും എം.കെ.രാഘവൻ. മീറ്റ് ദ് പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എൻ.പ്രതാപൻ മത്സരിക്കാനില്ലെന്ന് പറഞ്ഞതിനാലാണ് കെ.മുരളീധരനെ തൃശൂരിൽ മത്സരിപ്പിച്ചത്. മുരളീധരൻ മണ്ഡലം മാറിയത് അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ്. പ്രതാപൻ മത്സരിക്കാനില്ലെന്ന് എഐസിസിക്ക് കത്ത് നൽകി. ഈ സാഹചര്യത്തിൽ സുരേഷ് ഗോപിയെ തോൽപ്പിക്കാനാണ് മുരളീധരൻ തൃശൂരിലേക്ക് മാറിയത്.
കെ.മുരളീധരൻ രാഷ്ട്രീയം വിടില്ല. അദ്ദേഹത്തിന് അതിന് കഴിയില്ല. തോൽവിയുടെ പശ്ചാത്തലത്തിലെ പ്രതികരണം മാത്രമായി കണ്ടാൽ മതി. തന്റെ ജയം കോഴിക്കോട്ടെ ജനങ്ങളുടെ ജയമാണെന്നും രാഘവൻ പറഞ്ഞു. കേരളത്തിൽ യുഡിഎഫും മികച്ച നിലയിലാണ്. ഭൂരിപക്ഷം കൂടാൻ കാരണം ജനങ്ങളുമായുള്ള ആത്മബന്ധമാണ്. ദേശീയ രാഷ്ട്രീയത്തിൽ മാറ്റം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് എയിംസും ബേപ്പൂർ തുറമുഖത്തിന്റെ സമഗ്ര വികസനവുമാണ് ഇനി ലക്ഷ്യം.
എയിംസ് കേരളത്തിന് തന്നേ പറ്റൂ. പ്രധാനമന്ത്രിയേയും വകുപ്പ് മന്ത്രിയെയും കണ്ട് നേരത്തേതന്നെ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. എന്തുകൊണ്ട് വൈകുന്നുവെന്ന് വ്യക്തമല്ല. കോഴിക്കോട്ട് പദ്ധതിക്കായി ഭൂമി കണ്ടെത്തിയതാണ്. കോഴിക്കോട്ടുനിന്ന് മാറ്റുമെന്ന് സുരേഷ് ഗോപി പറഞ്ഞ സാഹചര്യം അറിയില്ല. മറ്റിടത്താണെങ്കിൽ അത് എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. ദേശീയപാത വികസനം വൈകാൻ കാരണം കരാറുകാരനാണ്. മൂന്ന് വർഷം പണി മുടങ്ങി. ഇപ്പോഴത്തെ പ്രശ്നം യൂട്ടിലിറ്റി സര്‍വീസ് സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.