ആ അജ്ഞാത ജീവി പുലിയല്ല, പൂച്ച! സത്യപ്രതിജ്്ഞച്ചടങ്ങിനെത്തിയ ‘ക്ഷണിക്കപ്പെടാത്ത അതിഥി’യെക്കുറിച്ച് പൊലീസ്
ന്യൂഡൽഹി∙ കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞച്ചടങ്ങു നടന്ന രാഷ്ട്രപതിഭവനിലെത്തിയ ‘ക്ഷണിക്കപ്പെടാത്ത അതിഥി’ ഒരു വളർത്തുപൂച്ചയെന്നു ഡൽഹി പൊലീസിന്റെ വിശദീകരണം. വന്യജീവിയാണെന്ന പ്രചാരണം തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് രാഷ്ട്രപതിഭവൻ അങ്കണത്തിൽ മന്ത്രിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി∙ കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞച്ചടങ്ങു നടന്ന രാഷ്ട്രപതിഭവനിലെത്തിയ ‘ക്ഷണിക്കപ്പെടാത്ത അതിഥി’ ഒരു വളർത്തുപൂച്ചയെന്നു ഡൽഹി പൊലീസിന്റെ വിശദീകരണം. വന്യജീവിയാണെന്ന പ്രചാരണം തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച വൈകിട്ട് രാഷ്ട്രപതിഭവൻ അങ്കണത്തിൽ മന്ത്രിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോഴാണ് പിന്നിലൂടെയൊരു അജ്ഞാത ജീവി കടന്നുപോയത്. ആ സമയത്ത് അതാരും ശ്രദ്ധിച്ചിരുന്നില്ല.
പരിപാടിയുടെ വിഡിയോ കണ്ട ആരോ ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സംഭവം വൈറലായതോടെ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇത് ഏറ്റെടുത്തു. ഇതോടെയാണ് ഡൽഹി പൊലീസ് വിശദീകരണവുമായി എത്തിയത്.