‘നിങ്ങളുടെ സ്നേഹം വലിയ ശക്തി; ഇനി മോദി കാ പരിവാർ മാറ്റാം’: പ്രധാനമന്ത്രിയുടെ ആഹ്വാനം
ന്യൂഡൽഹി∙ ബിജെപി പ്രവർത്തകരും അനുഭാവികളും സമൂഹമാധ്യമങ്ങളിലെ പേരുകളിൽനിന്ന് ‘മോദിയുടെ കുടുംബം (മോദി കാ പരിവാർ)’ വിശേഷണം

ന്യൂഡൽഹി∙ ബിജെപി പ്രവർത്തകരും അനുഭാവികളും സമൂഹമാധ്യമങ്ങളിലെ പേരുകളിൽനിന്ന് ‘മോദിയുടെ കുടുംബം (മോദി കാ പരിവാർ)’ വിശേഷണം നീക്കണമെന്നു നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എക്സും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ പേരിനൊപ്പം മോദി കാ പരിവാർ എന്നു ചേർത്തിരുന്നു. തിരഞ്ഞെടുപ്പ് പൂർത്തിയായ സ്ഥിതിക്ക് വിശേഷണം നീക്കണമെന്ന് എക്സിലെ കുറിപ്പിൽ മോദി പറഞ്ഞു.
‘തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം സമൂഹമാധ്യമങ്ങളിലെ പേരുകൾക്കൊപ്പം മോദിയുടെ കുടുംബം എന്നുകൂടി ചേർത്ത് രാജ്യത്താകമാനമുള്ള ജനങ്ങൾ എന്നോടുള്ള സ്നേഹം പ്രകടിപ്പിച്ചു. അതെനിക്ക് വലിയ ശക്തിയാണ് തന്നത്. നമ്മളെല്ലാം ഒരു കുടുംബമാണെന്ന വലിയ സന്ദേശം ഇതിലൂടെ ബോധ്യപ്പെടുത്താനായി.
ഇനി നിങ്ങൾ മോദിയുടെ കുടുംബം എന്ന വിശേഷണം പേരിൽനിന്ന് നീക്കണം എന്നാവശ്യപ്പെടുകയാണ്. പേരിൽ മാത്രമാണ് മാറ്റമുണ്ടാകുന്നത്. ഒരു കുടുംബമെന്ന നിലയിൽ ഇന്ത്യയുടെ പുരോഗതിക്കായുള്ള നമ്മുടെ ബന്ധം ശക്തവും തകർക്കാനാകാത്തതുമായി തുടരും’–പ്രധാനമന്ത്രി എക്സിൽ കുറിച്ചു.