‘ഈ സഭയിൽ ഞാൻ ഇനി പങ്കെടുക്കില്ല. മുഖ്യമന്ത്രിയായിട്ടേ ഇനി മടങ്ങിവരൂ’ – ആ ശപഥമെടുത്തിട്ട് രണ്ടരവര്‍ഷം കഴിഞ്ഞു. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് നായിഡു അധികാരമേറ്റെടുക്കുമ്പോൾ ആ ശപഥം വീട്ടിയ നിശ്ചയദാർഢ്യമാണ് കണ്ണുകളിലുള്ളത്. അധികാരത്തിൽ തിരിച്ചെത്തിയിട്ടേ ഇനി നിയമസഭയിൽ കാലുകുത്തൂ എന്ന ഉഗ്രശപഥത്തോടെയാണ് 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഈ സഭയിൽ ഞാൻ ഇനി പങ്കെടുക്കില്ല. മുഖ്യമന്ത്രിയായിട്ടേ മടങ്ങിവരൂ’ – ആ ശപഥമെടുത്തിട്ട് രണ്ടരവര്‍ഷം കഴിഞ്ഞു. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചന്ദ്രബാബു നായിഡു അധികാരമേറ്റെടുക്കുമ്പോൾ ആ ശപഥം നിറവേറ്റിയ നിശ്ചയദാർഢ്യമാണ് കണ്ണുകളിൽ. അധികാരത്തിൽ തിരിച്ചെത്തിയിട്ടേ ഇനി നിയമസഭയിൽ കാലുകുത്തൂ എന്ന ഉഗ്രശപഥത്തോടെയാണ് 2021 നവംബറിൽ തെലുഗുദേശം പാർട്ടി പ്രസിഡന്റും അന്നത്തെ പ്രതിപക്ഷ നേതാവുമായ എൻ.ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് നിയമസഭ വിട്ടിറങ്ങിയത്. ഭാര്യയെക്കുറിച്ച് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിലെ അംബാടി രാംബാബു നടത്തിയ മോശം പരാമർശമായിരുന്നു കാരണം.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കും ജയിൽവാസത്തിനും ശേഷം ബിജെപിയെ ഒപ്പം നിർത്തിയാണു നായിഡുവിന്റെ തിരിച്ചുവരവ്. 175 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടി ഉഗ്രപ്രതാപിയായാണ് നാരാ ചന്ദ്രബാബു നായിഡുവിന്റെ തിരിച്ചുവരവ്. സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിൽ 16 എണ്ണവും നേടി എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായും ടിഡിപി മാറി. സഖ്യകക്ഷികളായ പവൻ കല്യാണിന്റെ ജനസേന നിയമസഭയിലേക്ക് 21 സീറ്റിലും ബിജെപി 8 സീറ്റിലും വിജയിച്ചു. നിയമസഭയിൽ തനിച്ചു ഭൂരിപക്ഷം നേടിയതോടെ സഖ്യകക്ഷികളുടെ സമ്മർദതന്ത്രങ്ങളെ നായി‍ഡുവിനു പേടിക്കേണ്ടെന്ന സ്ഥിതിയാണിപ്പോൾ.

ADVERTISEMENT

∙ അമരാവതിക്കും ശാപമോക്ഷം

2014ൽ തെലങ്കാന രൂപീകരിച്ചതോടെ തലസ്ഥാനമായ ഹൈദരാബാദ് 10 വർഷം ആന്ധ്രയുടെ കൂടി തലസ്ഥാനമായിരിക്കുമെന്നും 2024 ജൂൺ 2ന് കാലാവധി അവസാനിക്കുമെന്നും വ്യവസ്ഥ വച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു അമരാവതിയെ ഭാവി തലസ്ഥാനമായി നിശ്ചയിച്ചു. വിജയവാഡ, ഗുണ്ടൂർ ജില്ലകൾക്കിടയിൽ 29 ഗ്രാമങ്ങളിലായി 30,000 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുത്തു. 50,000 കോടി രൂപ ചെലവിൽ 9 നഗരങ്ങളും 27 ടൗൺഷിപ്പുകളുമാണ് വിഭാവനം ചെയ്തത്. ഇതിനായി ലോകബാങ്കിൽനിന്ന് വായ്പയും സംഘടിപ്പിച്ചു. 2015 ഒക്ടോബർ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തലസ്ഥാന നിർമാണത്തിനു തറക്കല്ലിട്ടത്. എന്നാൽ 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതോടെ നിർമാണം നിർത്തിവച്ചു.

നായിഡുവിന്റെ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രിയായ ജഗൻ മോഹൻ റെഡ്ഡിക്ക് താൽപര്യമുണ്ടായിരുന്നില്ല. അതു പൊളിക്കാനായി അമരാവതി, വിശാഖപട്ടണം, കർണൂൽ എന്നിങ്ങനെ 3 തലസ്ഥാന നഗരങ്ങൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ നിയമ നൂലാമാലയിൽ കുടുങ്ങിയതിനെ തുടർന്ന് ഈ പദ്ധതി 2021 നവംബറിൽ വേണ്ടെന്നുവച്ചു.

ADVERTISEMENT

∙ ‘പണിഷ്മെന്റ്’ ഉറപ്പ്?

ആന്ധ്രയ്ക്കുള്ള പ്രത്യേക പദവി മുതൽ വൈ.എസ്. ജഗൻ മോഹനും പാ‍ർട്ടിക്കുമെതിരായ പ്രതികാര നടപടികൾ വരെ നായിഡുവിന്റെ കണക്കുപുസ്തകത്തിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കൃഷ്ണാ നദീതീരത്ത് നായിഡു പണിത ‘പ്രജാവേദിക’ കോൺഫറൻസ് ഹാൾ ഒറ്റ ദിവസംകൊണ്ട് ജഗൻ പൊളിച്ചിരുന്നു. തലസ്ഥാനമായ അമരാവതിക്കു സമീപം ഉണ്ടാവല്ലിയിൽ നായിഡുവിന്റെ താൽക്കാലിക വസതിക്കടുത്ത് ജനങ്ങളുമായി കൂടിക്കാഴ്ചക്കു വേണ്ടി 9 കോടി രൂപ ചെലവിൽ പണിതതാണ് പ്രജാവേദിക.

ഒന്നിനു പുറകേ ഒന്നായി കേസുകളുമായി ടിഡിപി നേതാക്കളെയും പ്രവർത്തകരെയും ജഗന്റെ നേതൃത്വത്തിലുള്ള സർക്കാർ പീഡിപ്പിച്ചുവെന്നാണ് ടിഡിപിയുടെ ആരോപണം. ഞങ്ങളുടെ പ്രവർത്തകരെ അവഹേളിച്ച ആരെയും വെറുതേ വിടില്ലെന്നും ‘പണിഷ്മെന്റ്’ ഉറപ്പാണെന്നും പ്രചാരണ വേദികളിൽ നായിഡു ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതു നടപ്പാക്കാൻ ചന്ദ്രബാബു നായിഡു ഇറങ്ങിപ്പുറപ്പെട്ടാൽ ജഗനും വൈഎസ്ആർ കോൺഗ്രസിനും തലവേദനയുടെ നാളുകളാവും വരാനിരിക്കുന്നത്.

English Summary:

Chandrababu Naidu's Triumphant Return: From Defeat to Victory in Andhra Pradesh Assembly