കുവൈത്ത് സിറ്റി∙ കുവൈത്ത് മംഗഫിലെ ഫ്ലാറ്റ് സമുച്ചയത്തെ തീ വിഴുങ്ങിയപ്പോൾ പൊലിഞ്ഞത് 49 ജീവനുകൾ. തീനാളങ്ങൾ കെട്ടിടത്തെ വിഴുങ്ങിയതിന്റെയും ജീവനുവേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരുടെയും ഭയാനകമായ കാഴ്ചയ്ക്കുറിച്ച് ദൃക്സാക്ഷികളിലൊരാൾ വിവരിച്ചു. ‘‘കെട്ടിടത്തെ തീവിഴുങ്ങിയതോടെ താമസക്കാർ ജീവനുവേണ്ടി പരക്കംപാഞ്ഞു. ഒരാൾ അഞ്ചാം നിലയിൽനിന്ന് എടുത്തുചാടി, ബാൽക്കണിയിലിടിച്ചു ദാരുണമായി മരിച്ചു. നിമിഷങ്ങൾക്കുള്ളിലാണു കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. കെട്ടിടത്തിനു ചുറ്റും കറുത്ത പുക ഉയർന്നു. പുലർച്ചെയായതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ കുവൈത്ത് മംഗഫിലെ ഫ്ലാറ്റ് സമുച്ചയത്തെ തീ വിഴുങ്ങിയപ്പോൾ പൊലിഞ്ഞത് 49 ജീവനുകൾ. തീനാളങ്ങൾ കെട്ടിടത്തെ വിഴുങ്ങിയതിന്റെയും ജീവനുവേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരുടെയും ഭയാനകമായ കാഴ്ചയെക്കുറിച്ച് ദൃക്സാക്ഷികളിലൊരാൾ വിവരിച്ചു. ‘‘കെട്ടിടത്തെ തീവിഴുങ്ങിയതോടെ താമസക്കാർ ജീവനുവേണ്ടി പരക്കംപാഞ്ഞു. ഒരാൾ അഞ്ചാം നിലയിൽനിന്ന് എടുത്തുചാടി, ബാൽക്കണിയിലിടിച്ചു ദാരുണമായി മരിച്ചു. നിമിഷങ്ങൾക്കുള്ളിലാണു കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. കെട്ടിടത്തിനു ചുറ്റും കറുത്ത പുക ഉയർന്നു. പുലർച്ചെയായതിനാൽ താമസക്കാർ പലരും നല്ല ഉറക്കത്തിലായിരുന്നു. പുക കയറി ശ്വാസംമുട്ടിയാണ് പലരും എഴുന്നേറ്റത്.’’– തീപിടിത്തം നേരിട്ടുകണ്ടവരിലൊരാൾ അറബ് ന്യൂസിനോട് പറഞ്ഞു. ‘‘

മംഗഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. പലരും ഉറക്കത്തിലായിരുന്നതും കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യമില്ലാത്തതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. കനത്ത പുക ഉയർന്നതോടെ താമസക്കാർ ഉള്ളിൽ കുടുങ്ങി. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്. 

ADVERTISEMENT

അപകട വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലാണു മരണസംഖ്യ കുറച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കെട്ടിടത്തിനകത്തു കുടുങ്ങിയവർക്ക് അവർ കൃത്യമായ മാർഗനിർദേശങ്ങൾ നൽകി. താമസക്കാർ കെട്ടിടത്തിന്റെ ടെറസിലേക്ക് ഓടിക്കയറി. കെട്ടിടത്തിന്റെ ഗ്രൗണ്ട് പാസേജ് അടച്ചിരുന്നതും അപകടത്തോത് ഉയർത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. താമസക്കാരെ ഒഴിപ്പിക്കുന്നിതിനും മറ്റുരക്ഷാപ്രവർത്തനത്തിനും ഇത് തടസ്സം സൃഷ്ടിച്ചു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണു തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്നിരക്ഷാ വൃത്തങ്ങൾ അറിയിച്ചു. 

English Summary:

Eyewitness speak about Kuwait Fire

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT