കുവൈത്തിനെ നടുക്കി തീപിടിത്തം; സുരക്ഷാ നിർദേശങ്ങൾ ലംഘിച്ചു, നടപടി കടുപ്പിച്ച് അധികൃതർ
കുവൈത്ത് സിറ്റി∙ മംഗഫിലെ തൊഴിലാളികൾ താമസിച്ചിരുന്ന എൻടിബിസി ക്യാംപിൽ തീപിടിത്തമുണ്ടായ സംഭവത്തെ തുടർന്ന് നടപടികൾ കടുപ്പിച്ച് കുവൈത്ത്. സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തുന്ന കെട്ടിട ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് മന്ത്രി ഷെയ്ഖ് ഫഹ്ദ് അൽ യൂസഫ് പറഞ്ഞു. ‘തൊഴിലാളികൾ

കുവൈത്ത് സിറ്റി∙ മംഗഫിലെ തൊഴിലാളികൾ താമസിച്ചിരുന്ന എൻടിബിസി ക്യാംപിൽ തീപിടിത്തമുണ്ടായ സംഭവത്തെ തുടർന്ന് നടപടികൾ കടുപ്പിച്ച് കുവൈത്ത്. സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തുന്ന കെട്ടിട ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് മന്ത്രി ഷെയ്ഖ് ഫഹ്ദ് അൽ യൂസഫ് പറഞ്ഞു.
‘‘തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നതും അവർ നേരിടുന്ന അവഗണനയടക്കമുള്ള പ്രശ്നങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തും. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ കെട്ടിട ഉടമയെ കസ്റ്റഡിയിലെടുക്കും.’’– മന്ത്രി പറഞ്ഞു. ഇതുവരെ കുവൈത്ത് കണ്ട ഏറ്റവും മോശം തീപിടിത്തമാണ് ഇത്.
2009ലാണ് ഇതിനുമുൻപ് കുവൈത്തിൽ നിരവധി ആളുകൾ മരിച്ച തീപിടിത്തമുണ്ടാകുന്നത്. അതിൽ 57 പേരാണ് മരിച്ചത്. ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതിൽ പ്രതിഷേധിച്ച് കുവൈത്തി വനിത നുസ്ര അൽ ഇനെസി വിവാഹ ചടങ്ങുകൾ നടക്കുന്ന ടെന്റിന് തീയിടുകയായിരുന്നു. ആളുകൾ ടെന്റിനകത്ത് ആഘോഷം നടത്തുന്നതിനിടെ നുസ്ര ടെന്റിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ നിരവധി സ്ത്രീകളും കുട്ടികളും മരിച്ചു. കുറ്റക്കാരിയെന്ന് കണ്ടെത്തിയ നുസ്രയെ 2017ൽ തൂക്കിലേറ്റി.