‘രാഹുല്‍ ഗാന്ധിയെ ഒന്നും പറഞ്ഞിട്ടില്ല, പദവിക്ക് നിരക്കാത്തതു പറഞ്ഞപ്പോൾ മറുപടി കൊടുത്തു’
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധിയെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് പിണറായി വിജയന് പറഞ്ഞു. കേരളത്തില്‍ വന്ന് പദവിക്ക് നിരക്കാത്തത് ആദ്യം പറഞ്ഞത് രാഹുല്‍ ഗാന്ധിയാണ്. അതിനു മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ ഏതെങ്കിലും ഘട്ടത്തില്‍ രാഹുലിനെക്കുറിച്ച് നല്ലതു പറഞ്ഞിട്ടുണ്ടോ എന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘‘നിങ്ങളില്‍ ചിലരുടെ ഉപദേശം സ്വീകരിച്ചാണ് അദ്ദേഹം മറ്റാളുകളെയെല്ലാം അറസ്റ്റ് ചെയ്തു, എന്തുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നു ചോദിച്ചത്. എന്തടിസ്ഥാനത്തിലായിരുന്നു ചോദ്യം. അതാണ് പ്രശ്നം. അതാണോ കേരളത്തില്‍ വന്ന് രാഹുല്‍ ഗാന്ധിയെപ്പോലുള്ള കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് സംസാരിക്കേണ്ട കാര്യം.
അതിനു സ്വാഭാവികമായി മറുപടി നല്കി. തിരഞ്ഞെടുപ്പ് രംഗത്ത് ഇത്തരമൊരു നിലപാട് ആര്‍ക്കാണു ഗുണകരമായി വരിക. ഇവിടെ കേന്ദ്രസേന എന്തെല്ലാം ചെയ്യാന്‍ പറ്റുമോ അതെല്ലാം നോക്കുന്നു. അതിന് ചൂട്ടുപിടിക്കാനാണല്ലോ നിങ്ങള്‍ ശ്രമിക്കുന്നത്. ആ ചൂട്ടുപിടിക്കുന്ന നിങ്ങള്‍ക്ക് എണ്ണ ഒഴിച്ചു തരുന്ന പണി അദ്ദേഹം ചെയ്യാന്‍ പാടില്ലല്ലോ. അതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തേണ്ടി വന്നതാണ്.’’– മുഖ്യമന്ത്രി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് പഴയ ഒരു പേരുണ്ട്. അതില്‍നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. യാത്ര നടത്തിയപ്പോള്‍ കുറച്ചു മാറ്റം വന്നെന്നാണു കരുതിയത് എന്ന് പ്രചാരണവേളയില്‍ മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ എന്തുകൊണ്ടു ചോദ്യം ചെയ്യുന്നില്ല എന്ന രാഹുലിന്റെ ചോദ്യത്തിനുള്ള പ്രതികരണമായായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.