തിരുവനന്തപുരം∙ കേന്ദ്രമന്ത്രിസഭയില്‍ മുസ്‌‌ലിങ്ങളെ ഒഴിവാക്കിയെന്ന കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. മുസ്‌‌ലിങ്ങളുടെ അട്ടിപ്പേറവകാശം അവകാശപ്പെടുന്ന സുധാകരന്‍റെ പാര്‍ട്ടിയുടെ സ്ഥിതിയെന്താണെന്നു വി.മുരളീധരൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു. 328 സീറ്റുകളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേന്ദ്രമന്ത്രിസഭയില്‍ മുസ്‌‌ലിങ്ങളെ ഒഴിവാക്കിയെന്ന കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. മുസ്‌‌ലിങ്ങളുടെ അട്ടിപ്പേറവകാശം അവകാശപ്പെടുന്ന സുധാകരന്‍റെ പാര്‍ട്ടിയുടെ സ്ഥിതിയെന്താണെന്നു വി.മുരളീധരൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു. 328 സീറ്റുകളില്‍ മത്സരിച്ച് 100 സീറ്റ് നേടിയ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിപ്പിച്ചത് ഏഴ് മുസ്‌‌ലിം സമുദായംഗങ്ങളെ മാത്രമാണ്. 2019ല്‍ 34 മുസ്‌‌ലിങ്ങള്‍ക്കു സീറ്റു നല്‍കിയ കോണ്‍ഗ്രസ് 2024ല്‍ നല്‍കിയത് 19 സീറ്റ് മാത്രമാണ്. നാലു കോടി മുസ്‌‌ലിങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ഒരു മുസ്‌‌ലിമിനെപ്പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയില്ല. ഒരു കോടി മുസ്‌‌ലിങ്ങളുള്ള മഹാരാഷ്ട്രയിലും ഇന്ത്യാ സഖ്യം ഒരു സീറ്റു പോലും മുസ്‌‌ലിമിനു നൽകിയില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

കേരളത്തില്‍ സുധാകരന്‍റെ പാര്‍ട്ടി നല്‍കിയ അതേ സീറ്റെണ്ണം മുസ്‌‌ലിങ്ങള്‍ക്ക് ഭാരതീയ ജനതാ പാര്‍ട്ടിയും നല്‍കിയെന്നു മുരളീധരന്‍ പറഞ്ഞു. വടകരയില്‍ ഷാഫി പറമ്പിലിനെ യുഡിഎഫ് മല്‍സരിപ്പിച്ചപ്പോള്‍ മലപ്പുറത്ത് ഡോ.എം. അബ്ദുല്‍ സലാമിനെ എൻഡിഎ മല്‍സരിപ്പിച്ചു. ഡോ. അബ്ദുള്‍ സലാമിനെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയാണ്. മലപ്പുറത്ത് വിജയിച്ചിരുന്നെങ്കില്‍ ഡോ. അബ്ദുള്‍ സലാം ഇന്ന് കേന്ദ്രമന്ത്രിസഭയിൽ ഉണ്ടാവുമായിരുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു.

English Summary:

V Muraleedharan responded to K. Sudhakaran's statement that Muslims were excluded from the Union Cabinet

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT