ബിജെപിക്ക് കിട്ടിയത് യുഡിഎഫ് വോട്ടെന്ന് മുഖ്യമന്ത്രി; സിപിഎം വോട്ടും ബിജെപിക്ക് പോയെന്ന് ആര്.നാസര്‍
തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്കു പോയി എന്നു കണക്കു സഹിതം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോള്‍ ആലപ്പുഴയില്‍ സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറി ആർ.നാസര്‍. ന്യൂനപക്ഷ വോട്ടുകള്‍ വേണ്ടത്ര

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്കു പോയി എന്നു കണക്കു സഹിതം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോള്‍ ആലപ്പുഴയില്‍ സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറി ആർ.നാസര്‍. ന്യൂനപക്ഷ വോട്ടുകള്‍ വേണ്ടത്ര ലഭിച്ചില്ലെന്നും പരമ്പരാഗതമായി സിപിഎമ്മിനു ലഭിച്ചിരുന്ന വോട്ട് ബിജെപിയിലേക്കു പോയി എന്നും നാസര്‍ പറഞ്ഞു. അത്തരത്തില്‍ വോട്ട് പോയത് എന്തു കൊണ്ടാണെന്നാണു പരിശോധിക്കുന്നതെന്നും നാസര്‍ പറഞ്ഞു.
നിയമസഭയില്‍ ആറ്റിങ്ങല്‍ ഉദാഹരണമാക്കിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. ആറ്റിങ്ങലില്‍ നിങ്ങളെന്തോ വലിയ വിജയം നേടി എന്നാണല്ലോ പറയുന്നത് എന്നാല്‍ അവിടുത്തെ സ്ഥിതി എന്താണെന്നു നോക്കാമെന്നു പറഞ്ഞാണ് മുഖ്യമന്ത്രി കണക്കുകള്‍ നിരത്തിയത്.
‘‘2019ല്‍ വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ 48,000 വോട്ടാണ് യുഡിഎഫിന് കിട്ടിയത്. ഇപ്പോഴത് 39,000 ആയി കുറഞ്ഞു. ആറ്റിങ്ങലില്‍ 2019ല്‍ യുഡിഎഫിന് 50,045 വോട്ടുണ്ടായിരുന്നു. ഇപ്പോള്‍ 46,000. ഇതു വര്‍ധനവാണോ. ചിറയിന്‍കീഴിയില്‍ 56,000 ആയിരുന്നത് 44,000 ആയി. നെടുമങ്ങാട്ട് 54,000 ആണ് കിട്ടിയത്. ഇപ്പോഴത് 50,000 ആയി. വാമനപുരത്ത് 59,000 ആയിരുന്നത് 45,000 ആയി. അരുവിക്കരയില്‍ യുഡിഎഫിന് 58,000 ആണ് കിട്ടിയിരുന്നത്. ഇപ്പോഴത് 47,000 ആയി. കാട്ടാക്കടയില്‍ ആകട്ടെ 51,000 ഇത്തവണ 43,000 ആയി. യുഡിഎഫ് ജയിച്ചെങ്കിലും ഇതാണ് അവസ്ഥ. ആ വോട്ടുകള്‍ എങ്ങോട്ടു പോയെന്ന് നോക്കണം. അവരവരുടെ അവസ്ഥ മനസിലാക്കി പരിശോധിക്കണം.’’ - മുഖ്യമന്ത്രി പറഞ്ഞു.