നീറ്റ് ചോദ്യ പേപ്പർ ചോർന്നിട്ടില്ല; എല്ലാ വിദ്യാർഥികൾക്കും നീതി ഉറപ്പാക്കും: കേന്ദ്രമന്ത്രി
ന്യൂഡൽഹി∙ നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് യുജി പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികള്‍ക്കും നീതി ഉറപ്പാക്കാൻ

ന്യൂഡൽഹി∙ നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് യുജി പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികള്‍ക്കും നീതി ഉറപ്പാക്കാൻ സർക്കാരും നാഷണൽ ടെസ്റ്റിങ് ഏജൻസിയും പ്രതിജ്ഞാബദ്ധരാണ്. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരുടെ ഫലം റദ്ദാക്കി റീ ടെസ്റ്റ് നടത്താനുള്ള എൻടിഎ സമിതി ശുപാർശ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്. ഇവർക്കുള്ള പരീക്ഷ വീണ്ടും നടത്താൻ അക്കാദമിക് വിദഗ്ധരുടെ പാനൽ രൂപീകരിച്ചെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
‘‘നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഒരു അഴിമതിയും നടന്നിട്ടില്ല. കോടതിയിൽ വ്യക്തമായ മറുപടി നൽകും. വിധി അംഗീകരിക്കുന്നു. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്കുള്ള പരീക്ഷ ഈ മാസം 23ന് വീണ്ടും നടത്താൻ സുപ്രീംകോടതി അനുവാദം നൽകി. കൗൺസിലിങ് നടപടികൾ തടയാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജൂലൈ ആറിനു നടക്കുന്ന കൗൺസിലിങ്ങിനെ ബാധിക്കാത്ത തരത്തിൽ ഈ മാസം 30ന് ഫലം പ്രഖ്യാപിക്കുമെന്ന് എൻടിഎ കോടതിയെ അറിയിച്ചിട്ടുണ്ട്. റീടെസ്റ്റ് എഴുതാൻ താൽപര്യമില്ലാത്ത വിദ്യാർഥികൾക്ക് അവർ നേരത്തേ എഴുതി ലഭിച്ച ഗ്രേസ് മാർക്ക് ഒഴിവാക്കിയ സ്കോർ നൽകും. റീടെസ്റ്റിനു ശേഷം അടുത്ത മാസം ആദ്യവാരം പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കും. പരീക്ഷയിൽ എന്തെങ്കിലും തരത്തിൽ തെറ്റായ പ്രവണതയുണ്ടായാൽ നടപടി സ്വീകരിക്കും’’ – ധർമേന്ദ്ര പ്രധാൻ പറഞ്ഞു.