‘ഐസ്ക്രീം കഴിക്കവേ കട്ടിയുള്ളതെന്തോ നാവിൽ തട്ടി’: മനുഷ്യവിരലെന്ന് ഡോക്ടറുടെ പരാതി
മുംബൈ∙ ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽനിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. മഹാരാഷ്ട്രയിലെ മലഡിലാണ് സംഭവം. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴി മലഡ് സ്വദേശിയായ ഡോ.ഒർലേം ബ്രെൻഡൻ സെറാവോ എന്നയാൾ വാങ്ങിയ ഐസ്ക്രീമിലാണ് വിരൽ കണ്ടത്. ഇദ്ദേഹത്തിന്റെ സഹോദരിയാണ് ഐസ്ക്രീം ഓർഡർ ചെയ്തത്. പകുതിയോളം

മുംബൈ∙ ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽനിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. മഹാരാഷ്ട്രയിലെ മലഡിലാണ് സംഭവം. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴി മലഡ് സ്വദേശിയായ ഡോ.ഒർലേം ബ്രെൻഡൻ സെറാവോ എന്നയാൾ വാങ്ങിയ ഐസ്ക്രീമിലാണ് വിരൽ കണ്ടത്. ഇദ്ദേഹത്തിന്റെ സഹോദരിയാണ് ഐസ്ക്രീം ഓർഡർ ചെയ്തത്.
പകുതിയോളം കഴിച്ചുകഴിഞ്ഞ ശേഷമാണ് ഐസ്ക്രീമിനുള്ളിലെ കട്ടിയുള്ള വസ്തു നാവിൽ തട്ടിയതെന്നും തുടർന്ന് പരിശോധിച്ചപ്പോഴാണ് വിരലിന്റെ ഒരു ഭാഗമാണെന്ന് മനസിലായതെന്നും ഡോക്ടർ പറയുന്നു. തുടർന്ന് മലഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ യമ്മോ ഐസ്ക്രീം കമ്പനിക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മലഡ് പൊലീസ് അറിയിച്ചു. വിരലിന്റെ കഷണം ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.