അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതി; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം∙ സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ മണ്ണന്തല പൊലീസ് കേസെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതി പരിഗണിച്ച് സിബി മാത്യൂസിനെതിരെ

തിരുവനന്തപുരം ∙ സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ മണ്ണന്തല പൊലീസ് കേസെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.
സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതി പരിഗണിച്ച് മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് തള്ളിയ കോടതി, പ്രോസിക്യൂഷന്‍ നടപടിയില്‍നിന്ന് മുന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തനുള്ള ശ്രമമാണിതെന്നു കോടതി കുറ്റപ്പെടുത്തി.
സിബി മാത്യൂസിന്റെ 'നിര്‍ഭയം-ഒരു ഐപിഎസ്. ഓഫിസറുടെ അനുഭവക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ അതിജീവിതയുടെ വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നായിരുന്നു പരാതി. മുന്‍ ഡിവൈഎസ്പി കെ.കെ.ജോഷ്വയാണ് സിബി മാത്യൂസിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം മണ്ണന്തല പൊലീസിനും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍നിന്ന് അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് എ.ബദറുദീന്‍ കേസെടുക്കാന്‍ ഉത്തരവിട്ടത്. പരാതി പരിശോധിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി.
സിബി മാത്യൂസിന്റെ പുസ്തകത്തിലെ വിവരങ്ങള്‍ വച്ച് അതിജീവിതയെ തിരിച്ചറിയാന്‍ പറ്റുമെന്നും ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ കേസെടുക്കണമെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.