തൃശൂർ∙ കുവൈത്തിലേക്ക് ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്തു കാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുവൈത്തിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ല. കേന്ദ്ര മന്ത്രി കുവൈത്തിൽ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും നാട്ടിൽ എത്തിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ കുവൈത്തിലേക്ക് ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്തു കാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുവൈത്തിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ല. കേന്ദ്ര മന്ത്രി കുവൈത്തിൽ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും നാട്ടിൽ എത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെട്ടിരുന്നു. വീണാ ജോർജിനു കേന്ദ്രം അനുമതി നിഷേധിച്ചതിന്‍റെ നിയമവശം അറിയില്ലെന്നും ഗവർണർ പറഞ്ഞു.

‘‘ഒരു മാസം മുൻപേ ഒരുക്കങ്ങൾ തുടങ്ങിയ ലോക കേരള സഭയ്ക്ക് മൂന്നു ദിവസം മുൻപാണ് ക്ഷണിച്ചത്. ഇതിനു മുൻപ് നടന്ന ലോകകേരള സഭയിലൊന്നും ക്ഷണമുണ്ടായിരുന്നില്ല. കണ്ണൂരിലെ തിരഞ്ഞെടുപ്പ് ഫലം ബോംബ് സംസ്കാരത്തിനും കലാപത്തിനുമുള്ള തിരിച്ചടിയാണ്. ഗവർണർക്കു വരെ ഈ നാട്ടിൽ രക്ഷയില്ല. ജനാധിപത്യ രീതിയിലുള്ള സമരമല്ല എനിക്കെതിരെ നടന്നത്. എന്‍റെ കാർ വരെ തകർത്ത ആക്രമികൾക്ക് മുഖ്യമന്ത്രി കൈ കൊടുത്തു. ഗവർണരുടെ സ്ഥാനത്തിനു വില കൽപ്പിക്കുന്നില്ല. അങ്ങനെ ഉള്ളപ്പോൾ ഞാൻ എന്തിനു ലോക കേരളസഭയിലേക്ക് പോകണം.’’ – ഗവർണർ പറഞ്ഞു.

English Summary:

Governor on Central Government Denied Political Clearness to Veena George