പോക്സോ കേസിൽ യെഡിയൂരപ്പയ്ക്ക് ആശ്വാസം: ജൂൺ 17 വരെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി
ബെംഗളൂരു ∙ പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. ജൂൺ 17ന് കേസിന്റെ അടുത്ത വിചാരണ നടക്കുന്നതുവരെ യെഡിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. കേസിൽ ബെംഗളൂരു കോടതി യെഡിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

ബെംഗളൂരു ∙ പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി. ജൂൺ 17ന് കേസിന്റെ അടുത്ത വിചാരണ നടക്കുന്നതുവരെ യെഡിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. കേസിൽ ബെംഗളൂരു കോടതി യെഡിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് യെഡിയൂരപ്പ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യെഡിയൂരപ്പയ്ക്കെതിരെ മാർച്ച് 14നാണ് പോക്സോ കേസ് റജിസ്റ്റർ ചെയ്യുന്നത്. പെൺകുട്ടിയുടെ അമ്മയാണ് സദാശിവ്നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഫെബ്രുവരി രണ്ടിന് വഞ്ചനാകേസുമായി ബന്ധപ്പെട്ട് യെഡിയൂരപ്പയുടെ സഹായം ആവശ്യപ്പെട്ട് അദ്ദേഹത്തെ കണ്ടിരുന്നുവെന്നും അന്നാണ് മോശം അനുഭവം ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ആരോപണങ്ങളെല്ലാം യെഡിയൂരപ്പ നിഷേധിച്ചിരുന്നു.