നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയുധങ്ങൾ നിരോധിക്കണം: ഫ്രാൻസിസ് മാർപാപ്പ
അപുലിയ∙ നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയുധങ്ങൾ നിരോധിക്കണമെന്ന് ജി7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. സായുധ പോരാട്ടങ്ങൾ ദുരന്തമാകുന്നതിന്റെ വെളിച്ചത്തിൽ നിർമിതബുദ്ധി നിയന്ത്രിക്കുന്ന ആയുധങ്ങൾ വികസിപ്പിക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് പുനർവിചിന്തനം നടത്തേണ്ട സമയം

അപുലിയ∙ നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയുധങ്ങൾ നിരോധിക്കണമെന്ന് ജി7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. സായുധ പോരാട്ടങ്ങൾ ദുരന്തമാകുന്നതിന്റെ വെളിച്ചത്തിൽ നിർമിതബുദ്ധി നിയന്ത്രിക്കുന്ന ആയുധങ്ങൾ വികസിപ്പിക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചെന്നും അവ പൂർണമായും നിരോധിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
‘‘മനുഷ്യജീവനെടുക്കാൻ ഒരിക്കലും ഒരു യന്ത്രത്തെ നിയോഗിക്കരുത്. നിർമിത ബുദ്ധി ഒരേസമയം ആവേശവും ഭീഷണിയും ഉയർത്തുന്ന സംഗതിയാണ്. സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാനുള്ള കഴിവ് മനുഷ്യരിൽനിന്ന് എടുത്തുമാറ്റി പകരം യന്ത്രങ്ങളെ ആശ്രയിക്കുന്നത് ആശയറ്റ ഭാവിയിലേക്കുള്ള മനുഷ്യരാശിയുടെ യാത്രയാകും. അതിനാൽ ഈ നീക്കത്തെ നാം അപലപിക്കണം.’– മാർപാപ്പ ചൂണ്ടിക്കാട്ടി.
നിർമിത ബുദ്ധി ഉപയോഗത്തിന്റെ നൈതികതയെക്കുറിച്ചുള്ള ചർച്ചയിലാണ് ഫ്രാൻസിസ് മാർപാപ്പ ഭാഗമായത്. ഇതാദ്യമായാണ് ഒരു മാർപാപ്പ ജി7 ഉച്ചകോടിയുടെ ചർച്ചയിൽ പങ്കെടുക്കുന്നതും നിലപാട് വ്യക്തമാക്കുന്നതും.