റോബട്ട് പോരാളികൾ, വിആർ വിസ്മയം, മിന്നും എഐ; റോബോവേഴ്സ് എക്സ്പോയിൽ തിരക്കേറുന്നു
കൊച്ചി∙ 360 ഡിഗ്രി വിഡിയോകൾ, റോബോസോക്കർ, റോബോ പോരാളികൾ, ഭാരമുള്ള റോബോ വാഹനങ്ങളുടെ പോരാട്ടം, ഡ്രോൺ റേസിങ്, വിആർ ഗെയിം സോൺ, സയൻസ് പ്രോജക്ടുകൾ... തുടങ്ങി നിരവധി കാഴ്ചകളൊരുക്കുന്ന റോബോവേഴ്സ് വിആർ എക്സ്പോയിൽ തിരക്കേറുന്നു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മനോരമ ഓൺലൈൻ ജെയിൻ

കൊച്ചി∙ 360 ഡിഗ്രി വിഡിയോകൾ, റോബോസോക്കർ, റോബോ പോരാളികൾ, ഭാരമുള്ള റോബോ വാഹനങ്ങളുടെ പോരാട്ടം, ഡ്രോൺ റേസിങ്, വിആർ ഗെയിം സോൺ, സയൻസ് പ്രോജക്ടുകൾ... തുടങ്ങി നിരവധി കാഴ്ചകളൊരുക്കുന്ന റോബോവേഴ്സ് വിആർ എക്സ്പോയിൽ തിരക്കേറുന്നു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റി ‘റോബോവേഴ്‌സ് വിആർ എക്സ്പോ’ ടെക്കികൾക്കും മുതിർന്നവർക്കും മാത്രമല്ല കുട്ടികൾക്കും ആഘോഷമാകുകയാണ്. ജെയിൻ സർവകലാശാലയുമായി ചേർന്നു നടത്തുന്ന എക്സ്പോ 17നു സമാപിക്കും. 10 മുതൽ രാത്രി 10 വരെയാണു സന്ദർശക സമയം.
വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെ റോബടിക് പ്രോജക്ടുകൾ, റോബോ ഡോഗുകൾ, ബട്ലർ റോബട്, സ്വാഗതം ചെയ്യുന്ന ഹ്യുമനോയ്ഡ് റോബട്ടുകൾ എന്നിവ കുട്ടികൾക്കു കൗതുകമാകുന്നു.
വിആർ ഗെയിം സോൺ, റോബട്ടിക്സ്, നിർമിതബുദ്ധി, വെർച്വൽ റിയാലിറ്റി മേഖലകളിലെ പുത്തൻ പരീക്ഷണങ്ങളും കാഴ്ചകളും കണ്ടും തൊട്ടും കേട്ടും അനുഭവിച്ചും എക്സ്പോയിൽ അറിയുന്നത് ആയിരങ്ങളാണ്. നിരവധി സ്കൂളുകളും കോളജുകളും വിദ്യാർഥികളുമായി എക്സ്പോയ്ക്കെത്തുന്നു.
റോബട്ടുകൾ പോരാളികളായ മത്സരങ്ങൾ കാണാന്‍ അനൗൺസ്മെന്റ് ചെയ്യുമ്പോൾ തിരക്കേറും. പ്രത്യേകം ഒരുക്കിയ വേദിയിലാണു പോരാട്ടങ്ങൾ. അതിവേഗം പാഞ്ഞുവന്നു കൂട്ടിയിടിച്ചും ഇടിച്ചു പറത്തിയുമാണ് ഇത്തരം യുദ്ധങ്ങൾ. ആരവത്തോടെയാണു കാഴ്ചക്കാർ ഈ ഗോദയ്ക്കു ചുറ്റും കൂടുന്നത്. റോബട്ട്, എഐ കാഴ്ചകളുടെ ആവേശത്തിലേക്കു നടൻ ഗോകുൽ സുരേഷും നടി അനാർക്കലി മരയ്ക്കാറും ബേസിൽ ജോസഫുമെല്ലാം എത്തി. വെർച്വൽ ലോകത്തെ അനുഭവങ്ങളിലും ഗെയിമുകളിലും ഏറെ നേരം ചെലവിട്ടാണ് മടങ്ങിയത്.
ഒരു റോബട്ടിനകത്ത് എന്തെല്ലാമുണ്ട്, എങ്ങനെയാണ് അവ നിർമിക്കുന്നത്, പ്രവർത്തനം എങ്ങനെ ഇതൊക്കെ അറിയാനും പഠിക്കാനും വേണ്ടിവന്നാൽ ഒരുകൈ നോക്കാനും റോബോവേഴ്സ് അവസരമൊരുക്കുന്നു. നിർമിതബുദ്ധി എങ്ങനെയാണു റോബട്ടുകളിൽ ഉപയോഗിക്കുന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദഗ്ധർ വിശദീകരിക്കും. കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്ന എക്സ്പോയ്ക്ക് സാങ്കേതിക പിന്തുണ നൽകുന്നത് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബട്ടിക്സാണ്. പ്രവേശനം പാസ് മുഖേന. ടിക്കറ്റുകൾ www.roboversexpo.com എന്ന വെബ്സൈറ്റിലും എക്സ്പോ കൗണ്ടറിൽ നേരിട്ടും ലഭിക്കും.