ഈ സർക്കാർ എപ്പോൾ വേണമെങ്കിലും താഴെ വീഴാം: പരിഹസിച്ച് മല്ലികാർജുൻ ഖർഗെ
ന്യൂഡൽഹി∙ എൻഡിഎ സർക്കാർ അധികാരത്തിലേറിയത് അബദ്ധത്തിലാണെന്നും എപ്പോൾ വേണമെങ്കിലും നിലംപതിച്ചേക്കുമെന്നും പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സഖ്യകക്ഷികളെ ഏകോപിപ്പിച്ചു നിർത്താൻ ബിജെപി പ്രയാസപ്പെടുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഖർഗെയുടെ പരാമർശം. ‘‘അബദ്ധത്തിൽ രൂപീകരിക്കപ്പെട്ടതാണ് എൻഡിഎ

ന്യൂഡൽഹി∙ എൻഡിഎ സർക്കാർ അധികാരത്തിലേറിയത് അബദ്ധത്തിലാണെന്നും എപ്പോൾ വേണമെങ്കിലും നിലംപതിച്ചേക്കുമെന്നും പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സഖ്യകക്ഷികളെ ഏകോപിപ്പിച്ചു നിർത്താൻ ബിജെപി പ്രയാസപ്പെടുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഖർഗെയുടെ പരാമർശം.
‘‘അബദ്ധത്തിൽ രൂപീകരിക്കപ്പെട്ടതാണ് എൻഡിഎ സർക്കാർ. ഇതൊരു ന്യൂനപക്ഷ സർക്കാരാണ്. ഏതു നിമിഷം വേണമെങ്കിലും സർക്കാർ താഴെ വീണേക്കാം.’’ – ഖർഗെ ബെംഗളുരുവിൽ പറഞ്ഞു.
543 സീറ്റുകളിൽ 293 സീറ്റുകളിലാണ് എൻഡിഎ വിജയിച്ചിരിക്കുന്നത്. ബിജെപിക്ക് തനിച്ച് 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ടിഡിപിയുടെയും ജെഡിയുവിന്റെയും പിന്തുണയാണ് ഇത്തവണ എൻഡിഎ സഖ്യത്തെ അധികാരത്തിലേറാൻ സഹായിച്ചത്.