‘വോട്ടിങ് മെഷീന് ഒടിപി ആവശ്യമില്ല; മൊബൈല്‍ ഫോൺ വഴി യന്ത്രം ഉപയോഗിക്കാനാവില്ല’
ന്യൂഡൽഹി∙ മുംബൈ നോർത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രം ഒടിപി ഉപയോഗിച്ച് ഹാക്ക് ചെയ്തെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ.

ന്യൂഡൽഹി∙ മുംബൈ നോർത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രം ഒടിപി ഉപയോഗിച്ച് ഹാക്ക് ചെയ്തെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. ആശയവിനിമയം സാധ്യമല്ലാത്ത ഉപകരണമാണ് വോട്ടിങ് മെഷീനെന്നും അതിന്റെ പ്രവർത്തനത്തിന് ഒടിപി ആവശ്യമില്ലെന്നും മുതിർന്ന റിട്ടേണിങ് ഓഫിസർ വന്ദന സൂര്യവംശി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മൊബൈല്‍ ഫോൺ ഉപയോഗിച്ച് യന്ത്രം ഉപയോഗിക്കുക സാധ്യമല്ല. യാതൊരുവിധ ആശയവിനിമയ സാധ്യതയും അതിലില്ല. ബട്ടൺ ഉപയോഗിച്ചാണ് ഫലമറിയുക. പുറത്തുവരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും നുണപ്രചാരണവുമാണെന്നും അവർ പറഞ്ഞു.
മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തില്‍നിന്നു 48 വോട്ടുകൾക്ക് ജയിച്ച ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ പക്ഷം) സ്ഥാനാർഥി രവീന്ദ്ര വയ്ക്കറുടെ ബന്ധുവിനെ വോട്ടിങ് യന്ത്രം തുറക്കാനാവുന്ന ഫോണ്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വയ്ക്കറിന്റെ ബന്ധുവായ മങ്കേഷ് പണ്ടില്‍ക്കർ ഇവിഎം അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഫോണ്‍ ഉപയോഗിച്ചുവെന്നാണു പ്രചരിച്ചത്.
എന്നാൽ, വോട്ടെണ്ണൽ കേന്ദ്രത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ഈ വ്യക്തി നിയമവിരുദ്ധമായി ഉപയോഗിച്ചതിന് റിട്ടേണിങ് ഓഫിസർ പരാതി നൽകി.