പുതിയ ക്ഷേമപദ്ധതികൾക്ക് പണം വേണം; കർണാടകയിൽ പെട്രോളിന് 3, ഡീസലിന് 3.50 രൂപ കൂട്ടി
ബെംഗളൂരു ∙ കർണാടകയിൽ പുതുക്കിയ ഇന്ധനവില ഇന്നലെ രാത്രി നിലവിൽ വന്നതോടെ ബെംഗളൂരുവിൽ പെട്രോളിന് 102.86 രൂപയും ഡീസലിന് 88.94 രൂപയും നൽകണം. പെട്രോളിന് ലീറ്ററിന് 3 രൂപയും ഡീസലിന് 3.5 രൂപയുമാണു വർധിപ്പിച്ചത്.

സംസ്ഥാന വിൽപനനികുതി പെട്രോളിന് 25.92 ശതമാനത്തിൽ നിന്ന് 29.84 ആയും ഡീസലിന് 14.3 ശതമാനത്തിൽ നിന്ന് 18.4 ശതമാനമായും കൂട്ടിയതോടെയാണിത്. പുതിയ 5 ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്താനായി നികുതി വരുമാനം കൂട്ടാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയിരുന്നു.