ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും കൂടിക്കാഴ്ച നടത്തി. യോഗിയുടെ മണ്ഡലമായ ഗോരഖ്പുരിൽ രണ്ടുതവണയായി നടന്ന കൂടിക്കാഴ്ചയിൽ തിരഞ്ഞെടുപ്പു ഫലം, യുപിയിൽ ആർഎസ്എസിന്റെ പ്രവർത്തനം വ്യാപിപ്പിക്കൽ എന്നിവ ചർച്ച ചെയ്തതായാണു വിവരം.ഫലം വന്ന ശേഷം ബിജെപിയിലെ മുൻനിര നേതാവുമായി ഭാഗവത് നടത്തിയ ആദ്യ കൂടിക്കാഴ്ച കൂടിയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപി കേവല ഭൂരിപക്ഷത്തിനു താഴേയ്ക്കുപോയതിനു പിന്നാലെനരേന്ദ്ര മോദിയെയും നേതൃത്വത്തെയും പരോക്ഷമായി വിമർശിച്ച് ആർഎസ്എസ് നേതാക്കൾ രംഗത്തുവന്നിരുന്നു. അഹങ്കാരമാണു വീഴ്ചയ്ക്കു കാരണമെന്ന പരാമർശങ്ങളും ഉണ്ടായി. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാത്തതിൽ ഭാഗവത് ആശങ്ക രേഖപ്പെടുത്തിയത് ആർഎസ്എസും ബിജെപി ദേശീയ നേതൃത്വവും തമ്മിലുള്ള അകൽച്ചയുടെ സൂചനയായും വ്യാഖ്യാനിക്കപ്പെട്ടു.

ADVERTISEMENT

ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 33 സീറ്റുകളിൽ ഒതുങ്ങിയിരുന്നു. 2014ൽ 71 സീറ്റുകളും 2019ൽ 62 സീറ്റുകളും നേടിയിടത്താണ് ഇത്തവണ കനത്ത പ്രഹരമേറ്റത്. കോൺഗ്രസ്–സമാജ്‍വാദി പാർട്ടി സഖ്യത്തിന് ഇത്തവണ 43 സീറ്റുകളാണ് യുപിയിൽ ലഭിച്ചത്.

ആർഎസ്എസ് പ്രവർത്തനം വ്യാപിപ്പിക്കും

ADVERTISEMENT

യുപിയിൽ ബിജെപി തിരിച്ചടി നേരിട്ടതു യോഗിയും പാർട്ടി ദേശീയ നേതൃത്വവും തമ്മിലുള്ള അകൽച്ച വർധിപ്പിച്ചിട്ടുണ്ട്. താൻ നിർദേശിച്ചവർക്കു മോദിയും അമിത് ഷായും സീറ്റ് നൽകാത്തതിൽ യോഗിക്ക് അമർഷമുണ്ടായിരുന്നു. തോൽവിക്കു പിന്നിൽ യോഗിയുടെ അണിയറക്കളി ദേശീയ നേതൃത്വം സംശയിക്കുന്നു. നൂറാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന ആർഎസ്എസിന്റെ പ്രവർത്തനം രാജ്യത്തുടനീളം ശക്തിപ്പെടുത്താനുള്ള പദ്ധതിയുമായി  മുന്നോട്ടുപോവുകയാണ്. ആർഎസ്എസില്ലാത്ത ഒരു ഗ്രാമം പോലും രാജ്യത്തുണ്ടാകാൻ പാടില്ലെന്നു  ഭാഗവത് പറഞ്ഞിരുന്നു.

English Summary:

Mohan Bhagwat meets Yogi