‘കുട്ടികളെ കലാപങ്ങളെപ്പറ്റി പഠിപ്പിക്കണോ?; പാഠ്യപദ്ധതി കാവിവൽക്കരിക്കാൻ ശ്രമമില്ല’
ന്യൂഡൽഹി∙ പാഠ്യപദ്ധതിയെ കാവിവൽക്കരിക്കാൻ ശ്രമമില്ലെന്നും തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് മാറ്റങ്ങളെന്നും എൻസിഇആർടി ഡയറക്ടർ ദിനേഷ് പ്രസാദ് സക്ലാനി. ബാബറി മസ്ജിദ് തകർത്തതും

ന്യൂഡൽഹി∙ പാഠ്യപദ്ധതിയെ കാവിവൽക്കരിക്കാൻ ശ്രമമില്ലെന്നും തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് മാറ്റങ്ങളെന്നും എൻസിഇആർടി ഡയറക്ടർ ദിനേഷ് പ്രസാദ് സക്ലാനി. ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും 12–ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്ന് ഒഴിവാക്കിയതിനെ ചൊല്ലി വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പ്രതികരണം.
കലാപങ്ങളെക്കുറിച്ച് വിദ്യാർഥികളെ എന്തിനാണ് പഠിപ്പിക്കുന്നതെന്നു വാർത്താഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സക്ലാനി ചോദിച്ചു. അക്രമാസക്തവും വിഷാദവും നിറഞ്ഞ പൗരന്മാരെ സൃഷ്ടിക്കലായിരുന്നില്ല പുസ്തകങ്ങളുടെ ലക്ഷ്യം. വസ്തുതകൾ വ്യക്തമാക്കാനാണ് സ്‌കൂളുകളിൽ ചരിത്രം പഠിപ്പിച്ചത്. അല്ലാതെ അതിനെ ഒരു യുദ്ധക്കളമാക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘നമ്മുടെ വിദ്യാർഥികളെ സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കുന്നവരാക്കണോ? വിദ്വേഷത്തിന് ഇരയാക്കണോ? വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അതാണോ? കൊച്ചുകുട്ടികളെ കലാപങ്ങളെ കുറിച്ച് പഠിപ്പിക്കണോ? വലുതാകുമ്പോൾ അവർക്ക് അതിനെക്കുറിച്ച് പഠിക്കാം. എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് സംഭവിച്ചതെന്നും വലുതാകുമ്പോൾ പഠിക്കട്ടെ. പാഠപുസ്തകത്തിലെ മാറ്റത്തെക്കുറിച്ചുള്ള നിലവിളി അനാവശ്യമാണ്’’– ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞു.
പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ ബാബറി മസ്ജിദിനെ മൂന്ന് മിനാരങ്ങളുള്ള നിർമിതി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അയോധ്യയുമായി ബന്ധപ്പെട്ട ഭാഗം നാല് പേജിൽനിന്ന് മൂന്നായി ചുരുക്കുകയും മുൻപുണ്ടായിരുന്ന പല കാര്യങ്ങളും എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. രാമക്ഷേത്ര നിർമിതിക്ക് വഴിവച്ച സുപ്രീംകോടതി വിധിയിലാണ് പുസ്തകം ശ്രദ്ധകൊടുത്തിരിക്കുന്നത്.